ലിസ്‌ബണ്‍: കരിയറില്‍ 750 ഗോളുകള്‍ സ്വന്തമാക്കി കാല്‍പന്തിന്‍റെ ലോകത്തെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ചാമ്പ്യന്‍സ് ലീഗില്‍ ഇന്ന് ഡൈനാമൊ കിവ്സിന് വേണ്ടി 57ാം മിനിട്ടില്‍ വല ചലിപ്പിച്ചതോടെയാണ് ആരാധകരുടെ റോണോ ഈ നാഴികക്കല്ല് പിന്നിട്ടത്. ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്‍റസിന് വേണ്ടി 75 ഗോളുകളാണ് റൊണാള്‍ഡോ സ്വന്തമാക്കിയത്.
നാഴികക്കല്ല് പിന്നിട്ട് റോണോ; യുവന്‍റസിന് ജയം - ronaldo with record news
ചാമ്പ്യന്‍സ് ലീഗിന്‍റെ ഗ്രൂപ്പ് സ്റ്റേജില്‍ ഡൈനാമൊ കിവ്‌സിന് എതിരെ യുവന്‍റസിന് വേണ്ടി ഗോള്‍ നേടിയതോടെ കരിയറില്‍ 750 ഗോളുകളെന്ന നേട്ടം പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി
![നാഴികക്കല്ല് പിന്നിട്ട് റോണോ; യുവന്‍റസിന് ജയം റോണാള്‍ഡോക്ക് റെക്കോഡ് വാര്‍ത്ത 750 ഗോളടിച്ച് ക്രിസ്റ്റ്യാനോ വാര്‍ത്ത ronaldo with record news 750 goals for cristiano news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9750532-thumbnail-3x2-asasfdas.jpg)
ഏറ്റവും കൂടുതല്‍ ഗോളുകള്‍ റയല്‍ മാഡ്രിഡിന് വേണ്ടിയായിരുന്നു. 450 ഗോളുകളാണ് റയലിന് വേണ്ടി റൊണാള്‍ഡോയുടെ ബൂട്ടുകളില്‍ നിന്നും പിറന്നത്. സൂപ്പര്‍ താരമായി വളര്‍ന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി 118 ഗോളുകളും സ്‌പോര്‍ട്ടിങ് സിപിക്ക് വേണ്ടി അഞ്ച് ഗോളും റോണോയുടെ പേരിലുണ്ട്. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ പോര്‍ച്ചുഗലിന് വേണ്ടി 102 ഗോളുകളും ക്രിസ്റ്റ്യാനോ സ്വന്തം പേരില്‍ കുറിച്ചു. മത്സരത്തില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളിന് യുവന്‍റസ് ഡൈനാമോ കിവ്‌സിനെ പരാജയപ്പെടുത്തി. ചാമ്പ്യന്‍സ് ലീഗിന്‍റെ പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് ഇതിനകം യുവന്‍റസ് യോഗ്യത സ്വന്തമാക്കിയിട്ടുണ്ട്.
മത്സര ശേഷം തന്‍റെ നേട്ടത്തിന് ആരാധകര്‍ക്കും സഹതാരങ്ങള്‍ക്കും ഉള്‍പ്പെടെ നന്ദി പറഞ്ഞ് റൊണാള്‍ഡോ ട്വീറ്റ് ചെയ്‌തു. 750 ഗോളുകള്‍, 750 സുന്ദര നിമിഷങ്ങള്‍, ആരാധകരുടെ മുഖങ്ങളിലെ 750 പുഞ്ചിരികള്‍. ഈ നേട്ടം കൈവരിക്കാന്‍ തന്നെ സഹായിച്ച എല്ലാ സഹതാരങ്ങള്‍ക്കും മാനേജര്‍മാര്‍ക്കും നന്ദി. ഓരോ ദിവസവും എന്നെ കൂടുതല്‍ കഠിനാധ്വാനിയാക്കി മാറ്റുന്ന എതിരാളികള്‍ക്കും റോണോ ട്വീറ്റില്‍ കുറിച്ചു.