ടൂറിന്‍: ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കാലിയറിയെ പരാജയപ്പെടുത്തി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളുകളുടെ കരുത്തിലാണ് യുവന്‍റസിന്‍റെ ജയം. ആദ്യപകുതിയിലെ 38ാം മിനിട്ടിലും 42ാം മിനിട്ടുലുമാണ് റൊണാള്‍ഡോ വെടിപൊട്ടിച്ചത്.
ഇരട്ട ഗോളുമായി റൊണാള്‍ഡോ; യുവന്‍റസിന് ജയം - serie a win news
ആദ്യപകുതിയിലെ 38ാം മിനിട്ടിലും 42ാം മിനിട്ടുലുമാണ് യുവന്‍റസിന് വേണ്ടി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്
റോണാള്‍ഡോ
മൊറാട്ട നല്‍കിയ പാസ് ബോക്‌സിനകത്ത് ഇടതി വിങ്ങില്‍ നില്‍ക്കുകയായിരുന്ന റൊണാള്‍ഡോ വെടിയുണ്ട കണക്കെ വലയിലെത്തിക്കുകയായിരുന്നു. പിന്നാലെ രണ്ടാമത് ലഭിച്ച കോര്‍ണര്‍ അവസരം റൊണാള്‍ഡോ അനായാസം തട്ടി വലക്കുള്ളിലെത്തിച്ചു.
ജയത്തോടെ യുവന്‍റസ് ലീഗിലെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. എട്ട് മത്സരങ്ങളില്‍ നിന്നും 16 പോയിന്‍റാണ് ആന്ദ്രെ പിര്‍ലോയുടെ ശിഷ്യന്‍മാര്‍ക്കുള്ളത്. ഇതേവരെ ലീഗില്‍ എട്ട് മത്സരങ്ങളില്‍ നിന്നും നാല് ജയങ്ങളാണ് യുവന്‍റസ് ഈ സീസണില്‍ സ്വന്തമാക്കിയത്.