കേരളം

kerala

ദേശീയ ജേഴ്‌സിയില്‍ 100 ജയങ്ങളുമായി റൊണാള്‍ഡോ

By

Published : Nov 12, 2020, 1:18 PM IST

കഴിഞ്ഞ മാസം സ്വീഡന് എതിരാ മത്സരത്തിലാണ് റൊണാള്‍ഡോ നൂറ് ഗോളുകളെന്ന റെക്കോഡും സ്വന്തമാക്കിയിരുന്നു

100 ജയവുമായി റൊണാള്‍ഡോ വാര്‍ത്ത  100 ജയം വാര്‍ത്ത  100 wins news  100 wins ronaldo news
റൊണാള്‍ഡോ

ലിസ്‌ബണ്‍: പറങ്കിപ്പടയുടെ കുപ്പായത്തില്‍ ഒരു നാഴികക്കല്ല് കൂടി പിന്നിട്ട് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ദേശീയ ജേഴ്‌സിയില്‍ 100 ജയമെന്ന റെക്കോഡാണ് ഇന്ന് പുലര്‍ച്ചെ റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചത്. അന്‍ഡോറക്ക് എതിരായ സൗഹൃദ മത്സരത്തില്‍ ഗോള്‍മഴതന്നെ പോര്‍ച്ചുഗല്‍ തീര്‍ത്തു. മറുപടിയില്ലാത്ത ഏഴ്‌ ഗോളുകള്‍ക്കാണ് സൗഹൃദ മത്സരത്തില്‍ റൊണാള്‍ഡോയും കൂട്ടരും വിജയിച്ചത്. പൗളിന്യോ ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ റൊണാള്‍ഡോ, പെഡ്രോ നെറ്റോ, സാഞ്ചെസ്, ഫെലിക്‌സ് എന്നിവര്‍ ഓരോ ഗോള്‍ വീതം സ്വന്തമാക്കി. എമിലി ഗാര്‍ഷ്യയുടെ വക ഒരു ഗോള്‍ ദാനമായും ലഭിച്ചു.

168 അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നുമാണ് ദേശീയ ടീമിന്‍റെ നായകന്‍ നായകന്‍ റൊണാള്‍ഡോ നൂറ് ജയങ്ങളെന്ന നേട്ടം സ്വന്തമാക്കിയത്. ഇത്രയും മത്സരങ്ങളില്‍ നിന്നും 102 ഗോളുകളും 41 അസിസ്റ്റുകളും താരത്തിന്‍റെ പേരിലുണ്ട്. കഴിഞ്ഞ മാസം സ്വീഡന് എതിരാ മത്സരത്തിലാണ് റൊണാള്‍ഡോ നൂറ് ഗോളുകളെന്ന റെക്കോഡ് സ്വന്തമാക്കിയത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.

ഫ്രാന്‍സിന് എതിരായാണ് പോര്‍ച്ചുഗലിന്‍റെ അടുത്ത മത്സരം. യുവേഫ നേഷന്‍സ് ലീഗിന്‍റെ ഭാഗമായി ഈ മാസം 15ന് ലിസ്‌ബണിലാണ് സൂപ്പര്‍ പോരാട്ടം.

ABOUT THE AUTHOR

...view details