ദുബായ്: ദുബായ് ഗ്ലോബ് സോക്കർ അവാർഡിന്‍റെ 12-ാമത് എഡിഷൻ ബുർജ് ഖലീഫയിൽ നടന്നു. ഈ വർഷത്തെ മികച്ച പുരുഷ താരമായി കിലിയന്‍ എംബാപ്പെയെയും വനിത താരമായി അലക്‌സിയ പുട്ടെല്ലസിനേയും തിരഞ്ഞെടുത്തു.
ബയേൺ മ്യൂണിക്കിന്‍റെ പോളിഷ് സ്‌ട്രൈക്കർ റോബർട്ട് ലെവൻഡവ്സ്‌കി ഈ വർഷത്തെ മികച്ച ഗോൾ സ്‌കോറർക്കുള്ള മറഡോണ അവാർഡും ഫാന്‍സ് പ്ലയര്‍ അവര്‍ഡും സ്വന്തമാക്കി. ലീഗ് മത്സരത്തെ തുടര്‍ന്ന് ചടങ്ങിനെത്താതിരുന്ന മാഞ്ചസ്റ്റര്‍ താരം ക്രിസ്റ്റ്യാനോ ടോപ് ബെസ്‌റ്റ് സ്‌കോറര്‍ ഓഫ് ഓള്‍ ടൈം അംഗീകാരത്തിന് ആദരവര്‍പ്പിച്ച് വീഡിയോ സന്ദേശം അയച്ചിരുന്നു.
പുരസ്‌ക്കാരവും ജേതാക്കളും
മികച്ച പുരുഷ താരം: കിലിയന്‍ എംബാപ്പെ
മികച്ച വനിതാ താരം: അലക്‌സിയ പുട്ടെല്ലസ്
ഫാന്‍സ് പ്ലയര്‍ ഓഫ് ദി ഇയര്‍: റോബർട്ട് ലെവൻഡവ്സ്‌കി
മറഡോണ അവാര്‍ഡ്: റോബർട്ട് ലെവൻഡവ്സ്‌കി
ടോപ് ബെസ്‌റ്റ് സ്‌കോറര്‍ ഓഫ് ഓള്‍ ടൈം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ