കേരളം

kerala

ETV Bharat / sports

റൊണാള്‍ഡോ യുവന്‍റസ് വിട്ടേക്കും; സീസണ്‍ അവസാനം കരാര്‍ അവസാനിപ്പിക്കാന്‍ ക്ലബ് - യുവന്‍റസ് വിട്ടു വാര്‍ത്ത

യുവന്‍റസിലെ സഹതാരം പൗലോ ഡിബാലയെക്കാള്‍ അഞ്ചിരട്ടി കൂടുതല്‍ വേതമാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കുന്നത്.

ronaldo out news  left juventus news  pirlo on ronaldo news  റൊണാള്‍ഡോ പുറത്ത് വാര്‍ത്ത  യുവന്‍റസ് വിട്ടു വാര്‍ത്ത  റൊണാള്‍ഡോയെ കുറിച്ച് പിര്‍ലോ വാര്‍ത്ത
റൊണാള്‍ഡോ

By

Published : Nov 9, 2020, 6:13 PM IST

ടൂറിന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമായുള്ള കരാര്‍ അവസാനിപ്പിക്കാന്‍ യുവന്‍റസ്. നേരത്തെ ലാസിയോക്ക് എതിരായ മത്സരത്തില്‍ ഇറ്റാലിയന്‍ കരുത്തര്‍ സമനില വഴങ്ങേണ്ടിവന്നതിന് പിന്നാലെയാണ് ടൂറിനില്‍ നിന്നും ഇതു സംബന്ധിച്ച സൂചനകള്‍ പുറത്ത് വരുന്നത്. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞിരുന്നു. ആദ്യ പകുതിയുടെ തുടക്കത്തില്‍ റൊണാള്‍ഡോയിലൂടെയാണ് യുവന്‍റസ് ഗോള്‍ കണ്ടെത്തിയത്. ക്ലബിന്‍റെ പരിശീലകന്‍ ആന്ദ്രെ പിര്‍ലോ നേരത്തെ റൊണാള്‍ഡോ സ്വാര്‍ത്ഥനാണെന്ന രീതിയില്‍ പ്രതികരിച്ചിരുന്നു.

ആന്ദ്രെ പിര്‍ലോ (ഫയല്‍ ചിത്രം).

2022വരെ റൊണാള്‍ഡോക്ക് യുവന്‍റസുമായി കരാറുണ്ട്. അടുത്ത സമ്മര്‍ സീസണോടെ വമ്പന്‍ താരകൈമാറ്റത്തിന് യുവന്‍റസ് തയ്യാറാകും. 2018ല്‍ റയല്‍ മാഡ്രിഡില്‍ നിന്ന് യുവന്‍റസില്‍ എത്തിയ 35 വയസുള്ള റൊണാള്‍ഡോ യുവന്‍റസിന്‍റെ ഏറ്റവുമധികം വേതനം വാങ്ങുന്ന താരമാണ്. 28 മല്യണ്‍ പൗണ്ടാണ് റൊണാള്‍ഡോക്ക് പ്രതിവര്‍ഷം വേതനമായി നല്‍കുന്നത്. സഹതാരം പൗലോ ഡിബാലോക്ക് നല്‍കുന്നതിനേക്കാള്‍ അഞ്ചിരട്ടി കൂടുതലാണ് പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന് നല്‍കുന്ന വേതനം.

നേരത്തെയും റൊണാള്‍ഡോയെ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റിലേക്കിറക്കാന്‍ യുവന്‍റസിന്‍റെ ഭാഗത്ത് നിന്നും നീക്കമുണ്ടായിരുന്നു. കൊവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും യുവന്‍റസിന്‍റെ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്.

ABOUT THE AUTHOR

...view details