കേരളം

kerala

ETV Bharat / sports

അന്താരാഷ്ട്ര ഫുട്‌ബോളില്‍ പത്ത് ഹാട്രിക്കുകള്‍; ചരിത്ര നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ - ലക്‌സംബര്‍ഗ്

ക്രിസ്റ്റ്യാനോയുടെ കരിയറിലെ 58ാം ഹാട്രിക്ക് ഗോള്‍ നേട്ടം കൂടിയാണിത്.

Ronaldo hat-trick  Cristiano Ronaldo record  World Football  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  ലക്‌സംബര്‍ഗ്
അന്താരാഷ്ട്ര ഫുട്‌ബോളില്‍ പത്ത് ഹാട്രിക്കുകള്‍; ചരിത്ര നേട്ടം സ്വന്തമാക്കി ക്രിസ്റ്റ്യാനോ

By

Published : Oct 13, 2021, 10:38 PM IST

അൽമാൻസിൽ: അന്താരാഷ്ട്ര ഫുട്‌ബോളില്‍ പത്ത് ഹാട്രിക്കുകള്‍ നേടുന്ന ആദ്യ പുരുഷ താരമായി പോര്‍ച്ചുഗല്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ലോകകപ്പ് യോഗ്യത മത്സരത്തിന്‍റെ ഭാഗമായി ഗ്രൂപ്പ് എയില്‍ ലക്‌സംബര്‍ഗിനെതിരായി നടന്ന മത്സരത്തിലാണ് ക്രിസ്റ്റ്യാനോ ചരിത്ര നേട്ടം സ്വന്തമാക്കിയത്.

രണ്ട് പെനാല്‍റ്റികളുള്‍പ്പെടെ വലയിലെത്തിച്ച് മൂന്ന് ഗോളുകള്‍ നേടിയ താരത്തിന്‍റെ മികവില്‍ പോര്‍ച്ചുഗല്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് മത്സരം സ്വന്തമാക്കുകയും ചെയ്‌തു.

also read: നരെയ്‌നെ ടീമിലെടുക്കില്ല; കാര്യങ്ങള്‍ നേരത്തെ തന്നെ വിശദീകരിച്ചിട്ടുണ്ട്: പൊള്ളാര്‍ഡ്

എട്ടാം മിനിട്ടിലും 13ാം മിനിട്ടിലും ലഭിച്ച പെനാല്‍റ്റികള്‍ ലക്ഷ്യത്തിലെത്തിച്ച താരം 87ാം മിനിറ്റിലാണ് ഹാട്രിക് നേട്ടം സ്വന്തമാക്കിയത്. ക്രിസ്റ്റ്യാനോയുടെ കരിയറിലെ 58ാം ഹാട്രിക്ക് ഗോള്‍ നേട്ടം കൂടിയാണിത്.

ABOUT THE AUTHOR

...view details