കേരളം

kerala

ETV Bharat / sports

ഇതിഹാസ ഫുട്ബോൾ താരം റൊണാൾഡീന്യോ അറസ്റ്റില്‍ - റൊണാൾഡീന്യോ വാർത്ത

വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിന് ബ്രസീലിയന്‍ ഇതിഹാസ ഫുട്‌ബോൾ താരം റൊണാൾഡീന്യോയെയും സഹോദരനെയും പരാഗ്വേയില്‍ പൊലീസ് അറസ്റ്റ് ചെയ്‌തു

Ronaldinho  Brazil  റൊണാൾഡീന്യോ വാർത്ത  ബ്രസീല്‍ വാർത്ത
റൊണാൾഡീന്യോ

By

Published : Mar 5, 2020, 5:37 PM IST

അസുന്‍സിയോണ്‍: ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീന്യോ പരാഗ്വേയില്‍ അറസ്റ്റില്‍. വ്യാജ പാസ്പോര്‍ട്ട് കൈവശം വെച്ചതിന് ബ്രസീലിയന്‍ താരം റൊണാള്‍ഡീന്യോക്കൊപ്പം സഹോദരന്‍ റോബര്‍ട്ടോ ഡി അസിസിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പരാഗ്വേയുടെ തലസ്ഥാനത്ത് വെച്ചാണ് ഇരുവരെയും പിടികൂടിയത്. ബുധനാഴ്‌ചയാണ് ഇരുവരും പരാഗ്വേയിലെത്തിയത്. കാരുണ്യ പ്രവർത്തികളിലും പുസ്‌തകത്തിന്‍റെ പ്രകാശനത്തിലും പങ്കെടുക്കാന്‍ വേണ്ടി പരാഗ്വേയിയലെ കാസിനോ ഉടമയുടെ ക്ഷണം സ്വീകരിച്ചാണ് ഇരുവരും എത്തിയത്. എന്നാല്‍, വ്യാജ പാസ്പോർട്ടുകൾ ഇരുവരില്‍ നിന്നും കിട്ടിയതെന്നാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പരാഗ്വേയ് പൊലീസ് അധികൃതർ വ്യക്തമാക്കി.

വ്യാജ പാസ്‌പോർട്ട്.

ഇതിന് മുമ്പും റൊണാൾഡീന്യോ പാസ്‌പോർട്ട് വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. നിലവില്‍ റൊണാള്‍ഡീന്യോക്ക് ബ്രസീല്‍ പാസ്പോര്‍ട്ടില്ല. 2018 സെപ്റ്റംബറില്‍ പാസ്പോര്‍ട്ട് ബ്രസീല്‍ സൂപ്രീം കോടതി റദ്ദാക്കിയിരുന്നു. 2015-ല്‍ ഗുവയ്ബ തടാകത്തില്‍ അനധികൃത നിര്‍മാണം നടത്തിയതിന് താരത്തിന് കോടതി പിഴശിക്ഷ വിധിച്ചിരുന്നു. എന്നാല്‍, പിഴയൊടുക്കാന്‍ താരം വീഴ്‌ച വരുത്തിയതോടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുകയായിരുന്നു.

2002 ലോകകപ്പില്‍ ബ്രസീലിനെ ചാമ്പ്യന്‍മാരക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച റൊണാള്‍ഡീന്യോ ബാഴ്‌സലോണയും പിഎസ്‌ജിയും അടക്കം നിരവധി ക്ലബ്ബുകള്‍ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. രണ്ട് തവണ ഫിഫ പ്ലെയർ ഓഫ്‌ ദി ഇയർ പുരസ്കാരവും ഒരു തവണ ബാലന്‍ ദിയോർ പുരസ്‌കാരവും റൊണാള്‍ഡീന്യോ സ്വന്തമാക്കി.

ABOUT THE AUTHOR

...view details