കേരളം

kerala

ETV Bharat / sports

അച്ചടക്കമില്ലാത്ത പെരുമാറ്റം ; ബാഴ്‌സ പരിശീലകൻ റൊണാൾഡ് കോമാന് രണ്ട് മത്സരങ്ങളിൽ വിലക്ക് - മെസി

ബാഴ്‌സ സമീപ കാലത്തെ ഏറ്റവും മോശം ഫോമിലൂടെ കടന്നുപോകുന്നതിനാൽ കോമാന്‍റെ സ്ഥാനം തെറിക്കുമെന്നാണ് റിപ്പോർട്ടുകൾ

Ronald Koeman  റൊണാൾഡ് കോമാൻ  ബാഴ്‌സലോണ  റൊണാൾഡ് കോമാന് വിലക്ക്  Barcelona  മെസി  Messi
അച്ചടക്കമില്ലാത്ത പെരുമാറ്റം ; ബാഴ്‌സ പരിശീലകൻ റൊണാൾഡ് കോമാന് രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്

By

Published : Sep 25, 2021, 9:09 PM IST

ബാഴ്‌സലോണ :കാസിഡുമായി നടന്ന മത്സരത്തിനിടെ അച്ചടക്കം ഇല്ലാത്ത പെരുമാറ്റം നടത്തിയതിനെത്തുടർന്ന് ബാഴ്‌സലോണയുടെ പരിശീലകൻ റൊണാൾഡ് കോമാന് അടുത്ത രണ്ട് മത്സരങ്ങളിൽ നിന്ന് വിലക്ക്. ഗോൾ രഹിത സമനിലയായ മത്സരത്തിൽ റഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്‌തതോടെ കോമാനെ സൈഡ് ലൈനിൽ നിന്നും പറഞ്ഞുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

വിലക്ക് വന്നതോടെ ഞായറാഴ്‌ച ബാഴ്‌സയുടെ ഹോം ഗ്രൗണ്ടില്‍ ലെവന്‍റെയുമായി നടക്കുന്ന മത്സരവും. അടുത്ത വാരം നടക്കുന്ന അത്ലറ്റിക്കോ മാഡ്രിഡുമായുള്ള മത്സരവും ബാഴ്‌സ കോച്ചിന് നഷ്ടമാകും. അതേസമയം രണ്ടുകളി വിലക്ക് എന്നത് ഒരു കളിയായി ചുരുക്കാന്‍ ബാഴ്‌സലോണ അപ്പീല്‍ നല്‍കിയേക്കും എന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സമീപ കാലത്തെ ഏറ്റവും മോശം ഫോമിലൂടെയാണ് ബാഴ്‌സലോണ കടന്നുപോകുന്നത്. എറ്റവുമൊടുവിൽ മെസി കൂടി വിട്ടതോടെ തീർത്തും ദുർബലാവസ്ഥയിലാണ് ടീം. പുതിയ സീസണിൽ അഞ്ച് മത്സരങ്ങൾ പൂർത്തിയാക്കുമ്പോൾ പോയിന്‍റ് പട്ടികയിൽ ഏഴാം സ്ഥാനത്താണ് ബാഴ്‌സലോണ.

ALSO READ :പണക്കിലുക്കത്തിലും റൊണാൾഡോ നമ്പർ വണ്‍; പിൻതള്ളിയത് മെസിയെ

തുടർച്ചയായ തോൽവിയിലൂടെ റൊണാൾഡ് കോമാന്‍റെ സ്ഥാനം തെറിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. പുതിയ കളിക്കാരെ കൊണ്ടുവന്നെങ്കിലും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാനാകുന്നില്ല. കോമാന് പകരം ഹോസെ മൗറീന്യോയെ ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകളും പ്രചാരത്തിലുണ്ട്. ആരാധകരും കോമാനുപകരം പുതിയ പരിശീലകനെ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

ABOUT THE AUTHOR

...view details