കേരളം

kerala

ETV Bharat / sports

യുണൈറ്റഡ് വിടുമെന്ന സൂചനയുമായി ലുക്കാക്കു - മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ടീമില്‍ തുടരുമോയെന്ന് ഉറപ്പ് പറയാനാകില്ല, എന്നാൽ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ലുക്കാക്കു‌ പറഞ്ഞു.

റൊമേലു ലുക്കാക്കു

By

Published : Apr 30, 2019, 5:47 PM IST

അടുത്ത‌ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തുടരുമോയെന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ബെല്‍ജിയന്‍ സൂപ്പര്‍ താരം റൊമേലു ലുക്കാക്കു. ഈ സീസണിൽ സ്ഥിരത പുലര്‍ത്താന്‍ കഴിയാത്ത താരം അടുത്ത സീസണില്‍ ഇറ്റാലിയന്‍ ലീഗിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ലുക്കാക്കുവിന്‍റെ പ്രതികരണം.

ടീമില്‍ തുടരുമോയെന്ന് ഇപ്പോള്‍ ഉറപ്പ് പറയാനാകില്ലെന്നാണും ഇറ്റാലിയൻ ലീഗിൽ കളിക്കുക എന്നത് തന്‍റെ ആഗ്രഹമാണ്. എന്നാൽ അഭ്യൂഹങ്ങള്‍ക്ക് മറുപടി നല്‍കാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലെന്നും ലുക്കാക്കു‌ പറഞ്ഞു. നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി രണ്ട് വര്‍ഷത്തെ കരാര്‍ ബെല്‍ജിയന്‍ താരത്തിനുണ്ട്. എന്നാൽ മാർക്കസ് റാഷ്ഫോർഡിനെ ആദ്യ സ്ട്രൈക്കറാക്കാനാണ് പരിശീലകൾ ഒലെ ഗണ്ണർ സോൾസ്ഷ്യറിന് താത്പര്യം. അതിനാൽ താരത്തെ വിൽക്കാൻ ക്ലബ്ബ് തയ്യാറായേക്കും. ഇറ്റാലിയൻ വമ്പൻമാരായ യുവെന്‍റസ് ലുക്കാക്കുവിനെ ടീമിലെത്തിക്കാനാണ് സാധ്യത.

മോശം പ്രകടനത്തിന്‍റെ പേരില്‍ വിമര്‍ശനം നേരിടുന്ന ഗോൾ കീപ്പര്‍ ഡേവിഡ് ഡിഹെയയെ പിന്തുണക്കാനും താരം മറന്നില്ല. ചില മത്സരങ്ങളുടെ മാത്രം പേരില്‍ ഡിഹെയയെ കുറ്റപ്പെടുത്തുന്നത് ‌ശരിയല്ല. കഴിഞ്ഞ എട്ട് സീസണുകളിലായി ടീമിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം കാഴ്ച്ചവെക്കുന്ന താരമാണ് ഡേവിഡ്. ഈ സീസണില്‍ തന്നെ പല തവണ ഡേവിഡ് ഞങ്ങളെ രക്ഷപെടുത്തിയിട്ടുണ്ടെന്നും ലുക്കാക്കു കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details