ഇറ്റാലിയൻ ക്ലബ്ബ് എ.എസ് റോമയുടെ പരിശീലകനായി മുൻ ലെസ്റ്റർ സിറ്റി പരിശീലകൻ ക്ലൗഡിയോ റാനിയേരിയെ നിയമിച്ചു. ഈ സീസണ്‍ അവസാനിക്കും വരെയാണ് റോമയിൽ റാനിയേരിയുടെ കരാര്‍.ചാമ്പ്യൻസ് ലീഗില്‍ റോമയുടെ മോശം പ്രകടനത്തെ തുടര്‍ന്ന് പുറത്താക്കപ്പെട്ട യുസേബിയോ ഡി ഫ്രാന്‍സെസ്‌ക്കോക്ക് പകരമാണ് റാനിയേരി എത്തിയത്.
ഇറ്റാലിയൻ ക്ലബ്ബ് റോമയുടെ പരിശീലകനായി റാനിയേരി ചുമതലയേറ്റു
ഇംഗ്ലീഷ് ക്ലബ്ബ് ഫുൾഹാമിന്‍റെ മോശം ഫോമിനെ തുടർന്ന് കഴിഞ്ഞയാഴ്ച്ച ക്ലബ്ബ് റാനിയേരിയെ പുറത്താക്കിയിരുന്നു. നേരത്തെ 2009 മുതല്‍ 2011 വരെ റോമയുടെ പരിശീലകനായി റാനിയേരി ചുമതല വഹിച്ചിട്ടുണ്ട്.
ഇംഗ്ലീഷ് ക്ലബ്ബ് ഫുൾഹാമിന്‍റെ മോശം ഫോമിനെ തുടർന്ന് കഴിഞ്ഞയാഴ്ച്ച ക്ലബ്ബ് റാനിയേരിയെ പുറത്താക്കിയിരുന്നു. നേരത്തെ 2009 മുതല്‍ 2011 വരെ റോമയുടെ പരിശീലകനായിരുന്നു റാനിയേരി. "വീട്ടിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും എന്‍റെ ക്ലബ് വിളിക്കുമ്പോള്‍ തിരികെ വരാതിരിക്കാന്‍ കഴിയില്ലെന്നും കടുത്ത റോമ ആരാധകരന്‍ കൂടിയായ റാനിയേരി ചുമതലയേറ്റതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു". ഇന്‍റര്‍ മിലാന്‍, യുവെന്‍റസ്, പാര്‍മ, ഫിയോറന്‍റീന, നാപോളി, കഗ്ലിയാരി തുടങ്ങിയ ഇറ്റാലിന്‍ ടീമുകളേയും റാനിയേരി പരിശീലിപ്പിച്ചിട്ടുണ്ട്.