ലിവര്‍പൂള്‍:മാസങ്ങള്‍ക്ക് ശേഷം ആരാധകര്‍ക്കായി ആന്‍ഫീല്‍ഡിന്‍റെ വാതില്‍ ആദ്യമായി തുറന്ന മത്സരത്തില്‍ വമ്പന്‍ ജയം സ്വന്തമാക്കി ലിവര്‍പൂള്‍. 2000ത്തോളം ആരാധകര്‍ക്കാണ് ആന്‍ഫീല്‍ഡില്‍ കളി ആസ്വദിക്കാന്‍ അവസരം ലഭിച്ചത്.
വോള്‍വ്‌സിന്‍റെ വല നിറച്ച് ചെമ്പട; ആന്‍ഫീല്‍ഡില്‍ ആരാധകര്‍ക്ക് വരവേല്‍പ്പ് - sala goal news
കൊവിഡ് 19നെ തുടര്‍ന്ന് ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ലിവര്‍പൂളിന്‍റെ ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ആരാധകര്‍ക്ക് മുമ്പില്‍ ചെമ്പട പന്ത് തട്ടുന്നത്
![വോള്‍വ്‌സിന്‍റെ വല നിറച്ച് ചെമ്പട; ആന്‍ഫീല്‍ഡില്‍ ആരാധകര്‍ക്ക് വരവേല്‍പ്പ് ലിവര്‍പൂളിന് ഗോള്‍ വാര്‍ത്ത സാലക്ക് ഗോള്‍ വാര്‍ത്ത ആന്‍ഫീല്‍ഡില്‍ ആരാധകര്‍ വീണ്ടും വാര്‍ത്ത goal for liverpool news sala goal news fans again at anfield news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9791405-thumbnail-3x2-asfasd.jpg)
വോള്‍വ്‌സിന് എതിരായ മത്സരത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ചെമ്പട മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കാണ് വിജയിച്ചത്. ഈജിപ്‌ഷ്യന്‍ മുന്നേറ്റ താരം മുഹമ്മദ് സാലയുടെ വകയായിരുന്നു ആദ്യ ഗോള്‍. 24ാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ നിന്നും ലഭിച്ച അവസരം സല വലയിലെത്തിച്ചു. രണ്ടാം പകുതിയിലാണ് മറ്റ് മൂന്ന് ഗോളുകളും പിറന്നത്. 58ാം മിനിട്ടില്‍ മധ്യനിര താരം ജോര്‍ജിന്യോ വിജിനാല്‍ഡം മനോഹരമായ ലോങ്ങ് ഷോട്ടിലൂടെ രണ്ടാമത്തെ ഗോളും കണ്ടെത്തി. മാറ്റിപ് 67ാം മിനിട്ടില്‍ ഹെഡറിലൂടെ വല കുലുക്കിയപ്പോള്‍ നാലാമത്തെ ഗോള്‍ വോള്‍വ്‌സ് ദാനമായി നല്‍കി. 78ാം മിനിട്ടില്‍ വോള്‍വ്‌സിന്‍റെ പ്രതിരോധ താരം നെല്‍സണ്‍ നെമെഡെയിലൂടെയായിരുന്നു ഓണ്‍ ഗോള്‍. ആരാധകരെ വീണ്ടും ഗാലറിയില്‍ കാണാന്‍ സാധിച്ചതില്‍ ആഹ്‌ളാദിക്കുന്നതായി ലിവര്‍പൂള്‍ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപ് പറഞ്ഞു.
പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് ലിവര്‍പൂള്‍ പരാജയം അറിയാതെ മുന്നേറ്റം തുടരുന്നത്. ലീഗിലെ ഈ സീസണില്‍ ഇതിനകം 11 മത്സരങ്ങളില്‍ നിന്നും ഏഴ് ജയവും മൂന്ന് സമനിലയും ഒരു തോല്‍വിയും ചാമ്പ്യന്‍മാര്‍ ഏറ്റുവാങ്ങിയിട്ടുണ്ട്.