ലിവര്‍പൂള്‍; ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിന് വീണ്ടും തിരിച്ചടി. ദുര്‍ബലരായ ഫുള്‍ഹാമിനോട് എതിരില്ലാത്ത ഒരു ഗോളിന് ചെമ്പട പരാജയപ്പെട്ടു. ആദ്യപകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ മരിയോ ലെമിന ഫുള്‍ഹാമിനായി വല കുലുക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഫുള്‍ഹാം പതിനാറാം സ്ഥാനത്തേക്കുയര്‍ന്നു. ഇതോടെ ഫുള്‍ഹാം തരം താഴ്‌ത്തല്‍ ഭീഷണിയില്‍ നിന്നും താല്‍ക്കാലികമായി രക്ഷപെട്ടു.
ചെമ്പടക്ക് വീണ്ടും തോല്‍വി; ആന്‍ഫീല്‍ഡില്‍ കാലിടറുന്നത് തുടര്‍ച്ചയായ ആറാം തവണ - liverpool lose news
മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനെ ദുര്‍ബലരായ ഫുള്‍ഹാം പരാജയപ്പെടുത്തിയത്
ഫുള്‍ഹാം
അതേസമയം തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ പരാജയം ഏറ്റുവാങ്ങിയ ലിവര്‍പൂള്‍ പട്ടികയില്‍ ഏഴാമതാണ്. ഹോം ഗ്രൗണ്ടായ ആന്‍ഫീല്‍ഡില്‍ ചെമ്പട തുടര്‍ച്ചയായ ആറാം മത്സരത്തിലാണ് പരാജയപ്പെടുന്നത്. മുന്നേറ്റ താരം മുഹമ്മദ് സലക്ക് രണ്ട് തവണ അവസരം ലഭിച്ചിട്ടും ലക്ഷ്യത്തിലേക്ക് പന്ത് തൊടുക്കാനായില്ല. ഇരു ടീമുകളും ലക്ഷ്യത്തിലേക്ക് മൂന്ന് തവണ ഷോട്ടുതിര്‍ത്തെങ്കിലും ഫുള്‍ഹാമിന് മാത്രമെ ലക്ഷ്യം ഭേദിക്കാനായുള്ളൂ.