മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ വല്ലാഡോളിഡിനെതിരായ മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡിന് ജയം. രണ്ടാം പകുതിയിലെ കാസെമിറോയുടെ ഗോളിലൂടെയാണ് റയല്‍ ജയിച്ച് കയറിയത്. ക്രൂസിന്‍റെ കിക്ക് ഹെഡറിലൂടെ വലയിലെത്തിച്ചാണ് കാസെമിറോ റയലിനായി വിജയ ഗോള്‍ സ്വന്തമാക്കിയത്.
തുടര്‍ ജയങ്ങളുമായി റയല്‍; ലാലിഗയില്‍ കുതിപ്പ് തുടരുന്നു - real first news
വല്ലാഡോളിഡിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് റയല്‍ മാഡ്രിഡ് ജയിച്ച് കയറിയത്. സീസണില്‍ 24 മത്സരങ്ങളില്‍ നിന്നും 16 ജയങ്ങളും നാല് സമനിലയുമാണ് റയലിനുള്ളത്

കാസെമിറോ
സിദാന്‍റെ ശിഷ്യന്‍മാരുടെ ലീഗിലെ തുടര്‍ച്ചയായ നാലാമത്തെ ജയമാണിത്. തുടര്‍ ജയങ്ങളോടെ ടേബിള്‍ ടോപ്പേഴ്‌സായ അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള വ്യത്യാസം മൂന്ന് പോയിന്‍റായി കുറക്കാന്‍ റയലിന് സാധിച്ചു. അത്‌ലറ്റിക്കോക്ക് 55ഉം റയലിന് 52ഉം പോയന്‍റാണുള്ളത്. ഈ മാസം 25നാണ് റയലിന്‍റെ അടുത്ത മത്സരം. യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ അറ്റ്‌ലാന്‍ഡയാണ് റയലിന്‍റെ എതിരാളികള്‍. എവേ മത്സരം പുലര്‍ച്ചെ 1.30ന് ആരംഭിക്കും.