മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ഗ്രാനഡക്ക് എതിരെ രണ്ട് ഗോളിന്‍റെ ജയം സ്വന്തമാക്കി നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ്. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയലിന്‍റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം മധ്യനിര താരം കാസേമിറോയാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്. അധികസമയത്ത് മുന്നേറ്റ താരം കരീം ബെന്‍സേമയിലൂടെ റയല്‍ ലീഡുയര്‍ത്തി.
റയല്‍ മുന്നേറ്റം തുടരുന്നു; ഗ്രാനഡക്കെതിരെ രണ്ട് ഗോളിന്‍റെ ജയം - real win news
സ്‌പാനിഷ് ലാലിഗയില്‍ തുടര്‍ച്ചയായ ആറാമത്തെ ജയമാണ് നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് സ്വന്തമാക്കുന്നത്.
ബെന്‍സേമ
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ റയല്‍ മാഡ്രിഡ് അത്‌ലറ്റിക്കോ മാഡ്രിഡിന് ഒപ്പത്തിനൊപ്പമെത്തി. ലീഗിലെ പോയിന്‍റ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനും റയല്‍ മാഡ്രിഡിനും 32 പോയിന്‍റ് വീതമാണുള്ളത്. ലീഗില്‍ തുടര്‍ച്ചയായ ആറാമത്തെ ജയമാണ് റയല്‍ സ്വന്തമാക്കിയത്.