റയല്‍ താരം റോഡ്രിഗോയുടെ പരിക്ക് ഗുരുതരം; മൂന്ന് മാസം പുറത്തിരിക്കും - real player injured news
ഗ്രാനഡക്ക് എതിരായ മത്സരത്തിനിടെയാണ് ബ്രസീലിയന്‍ വിങ്ങര്‍ക്ക് പരിക്കേറ്റത്. മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളിന് നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ മാഡ്രിഡ് വിജയിച്ചിരുന്നു
മാഡ്രിഡ്: റയല്‍ മാഡ്രിഡിന്‍റെ ബ്രസീലിയന്‍ വിങ്ങര്‍ റോഡ്രിഗോയുടെ പരിക്ക് ഗുരുതരം. പേശിക്ക് പരിക്കേറ്റതിനാല്‍ റോഡ്രിഗോ മൂന്ന് മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്ന് റയല്‍ ട്വീറ്റ് ചെയ്‌തു. സ്‌പാനിഷ് ലാലിഗയില്‍ ഗ്രാനഡക്ക് എതിരായ മത്സരത്തിനിടെയാണ് റോഡ്രിഗോക്ക് പരിക്കേറ്റത്. ഈഡന്‍ ഹസാര്‍ഡിന് ഉള്‍പ്പെടെ ഫിറ്റനസ് വീണ്ടെടുക്കാന്‍ പ്രയാസപ്പെടുന്ന സാഹചര്യത്തിത്തില്‍ റയല്‍ പരുങ്ങലിലാണ്. ഗ്രാനഡക്ക് എതിരായ മത്സരത്തില്‍ റോഡ്രിഗോക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് മാര്‍ക്കോ അസന്‍സിയോയെ പരിശീലകന്‍ സിനദന്‍ സിദാന്‍ പകരക്കാരനായി ഇറക്കിയിരുന്നു. റയല്‍ മാഡ്രിഡ് ഈ മാസം 31ന് നടക്കുന്ന അടുത്ത മത്സരത്തില്‍ എല്‍ച്ചയെ നേരിടും.