മാഡ്രിഡ്: സ്‌പാനിഷ് ലാലിഗയില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ വിയ്യാറയലിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി റയല്‍ ബെറ്റിസ്. നാബി ഫെക്കിര്‍(45), എമേഴ്‌സണ്‍(52) എന്നിവര്‍ റയല്‍ ബെറ്റിസിന് വേണ്ടി വലകുലുക്കിയപ്പോള്‍ ജെറാര്‍ഡ് മൊറേണോ വിയ്യാറയലിന് വേണ്ടി ആശ്വാസ ഗോള്‍ സ്വന്തമാക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്കുയര്‍ന്ന റയല്‍ ബെറ്റിസിന് 33 പോയിന്‍റുണ്ട്. ഇതുവരെ കളിച്ച 23 മത്സരങ്ങളില്‍ 10 ജയവും മൂന്ന് സമനിലയും റയല്‍ ബെറ്റിസ് സ്വന്തമാക്കി.
വിയ്യാറയലിനെ തളച്ച് റയല്‍ ബെറ്റിസ് - laliga win news
റയല്‍ ബെറ്റിസ് സ്‌പാനിഷ് ലാലിഗ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വിയ്യാറയലിനെ പരാജയപ്പെടുത്തിയത്
റയല്‍ ബെറ്റിസ്
ലീഗിലെ മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ആല്‍വേസിനെ പരാജയപ്പെടുത്തി. ബാഴ്‌സലോണക്ക് വേണ്ടി സൂപ്പര്‍ താരം ലയണല്‍ മെസിയും പോര്‍ച്ചുഗീസ് കൗമാര താരം ഫ്രാന്‍സിസ്‌കോ ട്രിന്‍കാവോയും ഇരട്ട ഗോള്‍ സ്വന്തമാക്കി. ഫിര്‍പോയും ബാഴ്‌സക്കായി വല കുലുക്കി.