ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലീഡ്‌സ് യുണൈറ്റഡിനെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയം സ്വന്തമാക്കി ലീഡ്‌സ് യുണൈറ്റഡ്. അധികസമയത്ത് മാര്‍ക്കസ് റാഷ്‌ഫോര്‍ഡിന്‍റെ ഗോളിലൂടെയാണ് യുണൈറ്റഡിന്‍റെ ജയം. ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റിലൂടെയാണ് റാഷ്‌ഫോര്‍ഡ് വല കുലുക്കിയത്.
റാഷ്‌ഫോര്‍ഡിന്‍റെ ഗോളില്‍ യുണൈറ്റഡിന് ജയം; ലീഗില്‍ രണ്ടാമത് - rashford with goal news
അധികസമയത്ത് പോര്‍ച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെര്‍ണാണ്ടസിന്‍റെ അസിസ്റ്റിലൂടെയാണ് മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് വിജയ ഗോള്‍ കണ്ടെത്തിയത്
റാഷ്‌ഫോര്‍ഡ്
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ യുണൈറ്റഡ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ഒന്നാം സ്ഥാനത്തുള്ള നിലവിലെ ചാമ്പ്യന്‍മാരായ ലിവര്‍പൂളിനേക്കാള്‍ രണ്ട് പോയിന്‍റിന്‍റെ വ്യത്യാസം മാത്രമെ യുണൈറ്റഡിനുള്ളൂ.
2013ലാണ് അവസാനമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയത്. ഏഴ് വര്‍ഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇത്തവണ യുണൈറ്റഡ് ലീഗ് കിരീടം സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലാണ് ആരാധകര്‍.