പനാജി:ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിന്‍റെ ജയം സ്വന്തമാക്കി ജംഷഡ്‌പൂര്‍ എഫ്‌സി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലെ 78ാം മിനിട്ടില്‍ പ്രതിരോധ താരം സ്റ്റീഫന്‍ എസെയാണ് ജംഷഡ്‌പൂരിനായി വല കുലുക്കിയത്. ബംഗളൂരുവിന്‍റെ ഗോളടിക്കാനുള്ള ശ്രമങ്ങള്‍ വിഫലമാക്കിയ മലയാളി ഗോളി ടിപി രഹനേഷാണ് കളിയിലെ താരം.
മിന്നല്‍ സേവുകളുമായി രഹനേഷ്; ബംഗളൂരുവിനെ തളച്ച് ജംഷഡ്‌പൂര്‍ - rahanesh star news
വമ്പന്‍ സേവുകളിലൂടെ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കിയ ജംഷഡ്‌പൂരിന്‍റെ മലയാളി ഗോളി ടിപി രഹനേഷാണ് കളിയിലെ താരം
ഐഎസ്‌എല്‍
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ ജംഷഡ്‌പൂര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്നും 13 പോയിന്‍റാണ് ജംഷഡ്‌പൂരിന്‍റെ പേരിലുള്ളത്. പരാജയം ഏറ്റുവാങ്ങിയ ബംഗളൂരു നാലാം സ്ഥാനത്തേക്ക് തഴയപ്പെട്ടു. എട്ട് മത്സരങ്ങില്‍ നിന്നും 12 പോയിന്‍റാണ് ബംഗളൂരുവിനുള്ളത്.
Last Updated : Dec 29, 2020, 9:00 AM IST