സിഡ്‌നി: അജിങ്ക്യാ രഹാനെ ബൗളേഴ്‌സ് ക്യാപ്‌റ്റനാണെന്ന് ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. രഹാനെക്ക് കീഴില്‍ ഇന്ത്യക്ക് വേണ്ടി കളിച്ച അനുഭവം പങ്കുവെക്കുകയായിരുന്നു ഇശാന്ത്. വിരാട് കോലിയുടെ അഭാവത്തില്‍ ഓസ്‌ട്രേലിയക്കും അഫ്‌ഗാനിസ്ഥാനുമെതിരായ മത്സരങ്ങളില്‍ രഹാനെ നയിച്ചപ്പോള്‍ ടീം ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു.
രഹാനെ ബൗളേഴ്‌സ് ക്യാപ്‌റ്റന്‍: ഇശാന്ത് ശര്‍മ - ishant about rahane news
ടെസ്റ്റ് ക്രിക്കറ്റില്‍ സമ്മര്‍ദങ്ങളെ അതിജീവിച്ച് കളിക്കുന്ന അജിങ്ക്യാ രഹാനെ ടീമുമായും ബൗളേഴ്‌സുമായും നല്ല രീതിയില്‍ ആശയവിനിമയം നടത്തുമെന്നും ഇന്ത്യന്‍ പേസര്‍ ഇശാന്ത് ശര്‍മ
രഹാനെ ശാന്തശീലനും ആത്മവിശ്വാസമുള്ളവനുമാണെന്ന് ഇശാന്ത് ശര്‍മ പറഞ്ഞു. സമ്മര്‍ദങ്ങളെ അതിജീവിച്ച് കളിക്കുന്ന അദ്ദേഹം ടീമുമായി നല്ല രീതിയില്‍ ആശയവിനിമയം നടത്തും. ഫീല്‍ഡ് സെറ്റ് ചെയ്യുന്നതിന് രഹാനെ ബൗളേഴ്‌സിനോട് ആശയങ്ങള്‍ പങ്കുവെക്കും. ഇന്നത് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപെടാറില്ല. ടീമില്‍ നിന്നും എന്താണ് നേടേണ്ടത് എന്നതിനെ കുറിച്ച് രഹാനെക്ക് വ്യക്തമായ ധാരണയുണ്ട്. വിരാട് കോലിയും രഹാനെയും വ്യത്യസ്ഥ ശൈലി പിന്തുടരുന്നവരാണെന്നും ഇശാന്ത് കൂട്ടിച്ചേര്‍ത്തു.
പരിക്ക് കാരണം ഇന്ത്യന്‍ ടീമിന്‍റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും ഇശാന്ത് ശര്‍മ വിട്ടുനില്‍ക്കുകയാണ്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള പരമ്പരയിലെ രണ്ടാമത്തെ മത്സരം ഈ മാസം 26ന് ആരംഭിക്കും. പരമ്പരയിലെ ആദ്യ ടെസ്റ്റ് ആതിഥേയര്‍ എട്ട് വിക്കറ്റിന് സ്വന്തമാക്കിയിരുന്നു.