2022 ലെ ഖത്തർ ഫുട്ബോൾ ലോകകപ്പിന് വേണ്ടി നിര്‍മിക്കുന്ന ഏഴ് സ്റ്റേഡിയങ്ങളില്‍ ആദ്യത്തേതായ അൽ ജനൂബ് സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്ത് ഖത്തര്‍. പൂര്‍ണമായും എയര്‍ കണ്ടിഷന്‍ സംവിധാനത്തില്‍ രൂപപ്പെടുത്തിയ സ്റ്റേഡിയം 10 ഡിഗ്രി വരെ താപനില നിര്‍ത്താന്‍ കഴിയുന്ന രീതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. നേരത്തെ ലോകകപ്പ് മത്സരം നടക്കുന്ന ഖലീഫ സ്റ്റേഡിയം നവീകരണം പൂര്‍ത്തിയാക്കി ഉദ്ഘടനം ചെയ്തിരുന്നു.
ഫുട്ബോൾ ലോകകപ്പിനുള്ള ആദ്യ സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്ത് ഖത്തര്‍ - ഫിഫ
ഖത്തര്‍ ലോകകപ്പിനുള്ള ടീമുകളുടെ എണ്ണം കൂട്ടുന്നത് ഫിഫ തീരുമാനിക്കാനിരിക്കെയാണ് ഖത്തര്‍ പുതിയ സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്തത്.
ഖത്തര്‍ ലോകകപ്പിനുള്ള ടീമുകളുടെ എണ്ണം കൂട്ടുന്നത് ഫിഫ തീരുമാനിക്കാനിരിക്കെയാണ് ഖത്തര്‍ പുതിയ സ്റ്റേഡിയം ഉദ്‌ഘാടനം ചെയ്തത്. 40000 കാണികളെ ഉള്‍കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയം പായ് കപ്പലിന്‍റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2002ന് ശേഷം ആദ്യമായി ഏഷ്യന്‍ രാജ്യം ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് കൂടിയാണ് ഖത്തർ ലോകകപ്പ്. ജൂണ്‍ അഞ്ചിന് പാരീസില്‍ നടക്കുന്ന ഫിഫയുടെ വാര്‍ഷിക സമ്മേളനത്തില്‍ ടീമുകളുടെ എണ്ണം കൂട്ടുന്നതിനെപ്പറ്റി തീരുമാനമാകും. 48 ടീമുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ലോകകപ്പ് നടത്താനാണ് ഫിഫ പദ്ധതിയിടുന്നത്.