കേരളം

kerala

ETV Bharat / sports

ഖത്തറിനെതിരെ നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള ടീമിനെ പ്രഖ്യാപിച്ചു - രാഹുൽ കെ.പി

മലയാളി താരങ്ങളായ സഹൽ അബ്ദുള്ളയും സമദും രാഹുൽ കെ.പിയും ടീമിൽ ഇടംപിടിച്ചപ്പോൾ പരിക്കു കാരണം ക്യാമ്പ് വിട്ട ആഷിഖ് കുരുണിയൻ ടീമിലില്ല.

ഇന്ത്യ ഫുട്ബോൾ ടീം

By

Published : Mar 8, 2019, 10:07 PM IST

അണ്ടർ 23 എ.എഫ്.സി ചാമ്പ്യൻഷിപ്പിന് മുന്നോടിയായി നടക്കുന്ന സൗഹൃദ മത്സരത്തിനുള്ള 23 അംഗ ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ചു.മാർച്ച് 11 ന് ഖത്തറിനെതിരെ നടക്കുന്ന മത്സരത്തിനുള്ള ടീമിനെയാണ് പരിശീലകൻ ഡെറിക് പെരേര പ്രഖ്യാപിച്ചത്‌.

ഈ ടീം തന്നെയാകും എ.എഫ്.സി യോഗ്യതാ റൗണ്ടുകളിലും ഇറങ്ങുക‌. മലയാളി താരങ്ങളായ സഹൽ അബ്ദുള്ളയും രാഹുൽ കെ.പിയും ടീമിൽ ഇടംപിടിച്ചപ്പോൾ പരിക്കുകാരണം ക്യാമ്പ് വിട്ട ആഷിഖ് കുരുണിയൻ ടീമിലില്ല.

ഈ സീസണിൽ പൂനെ സിറ്റിക്കായി മികച്ച കളി പുറത്തെടുത്തആഷിഖ് ഏഷ്യൻ കപ്പിലും മികച്ച പ്രകടനം ഇന്ത്യക്കായി നടത്തിയിരുന്നു. അണ്ടർ 23 യോഗ്യത റൗണ്ടിൽ ആഷിഖ് ഇന്ത്യൻ യുവനിരയെ നയിക്കുമെന്ന് കരുതിയതാണ്. എന്നാൽ ആഷിഖിന്‍റെഅഭാവം ടീമിന് തിരിച്ചടിയായേക്കും. എന്നാൽ സഹലിന്‍റെ ഇന്ത്യൻ ജേഴ്സിയിലുള്ള അരങ്ങേറ്റത്തിന്ഇതോടെ സാധ്യത തെളിഞ്ഞു. ഈ സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിനായി നടത്തിയ തകർപ്പൻ പ്രകടനമാണ് സഹലിനെ ടീമിലെത്തിച്ചത്. ഇ‌ന്ത്യൻ അണ്ടർ 17 ടീമിനായി ലോകകപ്പ് കളിച്ചിട്ടുള്ള രാഹുൽ കെ.പിയും ഇതാദ്യമായാണ് അണ്ടർ 23 ടീമിന്‍റെഭാഗമാകുന്നത്.

ABOUT THE AUTHOR

...view details