ദോഹ: ഖത്തറില്‍ നടക്കുന്ന 2022 ലോകകപ്പ് ഫുട്‌ബോളിന്‍റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി. ഫിഫ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തിറക്കുന്ന ലോഗോ ഖത്തര്‍ ഉള്‍പ്പെടെ വിവിധ ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളിലും പ്രധാന കേന്ദ്രങ്ങളിലും പ്രദര്‍ശിപ്പിച്ചു.
ഇന്ത്യയില്‍ മുംബൈയിലാണ് ചിഹ്നത്തിന്‍റെ പ്രദര്‍ശനം നടത്തിയത്. ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ ഒരേ സമയം പ്രദര്‍ശനം നടന്നു.
ദോഹ കോര്‍ണീഷിലെ ഖത്തറിന്‍റെ അഭിമാനസ്തംഭങ്ങളായ കൂറ്റന്‍ ടവറുകള്‍ക്ക് മേല്‍ ലോകകപ്പ് ചിഹ്നം ഉയര്‍ന്നു.