ലിസ്ബണ്‍: കാല്‍ പന്ത്കളിയിലെ സൂപ്പര്‍ താരം ലയണല്‍ മെസിയെ പിഎസ്‌ജിയിലേക്ക് ക്ഷണിച്ച് പരിശീലകന്‍ തോമസ് ട്യുഷല്‍. ചാമ്പ്യന്‍സ് ലീഗിന്‍റെ കിരീട പോരാട്ടത്തില്‍ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏത് പരിശീലകനാണ് മെസിയെ ടീമില്‍ ലഭിക്കാന്‍ ആഗ്രഹിക്കാത്തത്. അതേസമയം മെസി ബാഴ്‌സലോണയില്‍ തന്നെ കളി അവസാനിപ്പിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൂടുതല്‍ വായനക്ക്: കോമാന്‍ കിങ്ങായി; യൂറോപ്യന്‍ കിരീടം ബയേണിന്
ചാമ്പ്യന്‍സ് ലീഗിന്‍റെ സെമി ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ കനത്ത പരാജയം ഏറ്റുവാങ്ങിയ ബാഴ്‌സലോണ പൊട്ടിത്തെറിയുടെ വക്കിലാണ്. പുതിയ പരിശീലകനായി ചുമതല ഏറ്റ ശേഷം ടീമിനെ ഉടച്ചുവാര്‍ക്കാനുള്ള തയാറെടുപ്പിലാണ് പരിശീലകന്‍ കോമാന്‍. നൗ ക്യാമ്പിലെത്തിയ കോമാന്‍ മെസി ടീമില്‍ തുടരുമെന്ന പ്രതീക്ഷ പങ്കുവെച്ചിരുന്നു. അതേസമയം ബാഴ്‌സയുമായുള്ള കരാര്‍ പുതുക്കാന്‍ മെസി ഇതേവരെ തയ്യാറാകാത്തത് ശുഭ സൂചന അല്ലെന്നാണ് സ്‌പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെയും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്‌മറും ചേര്‍ന്ന് കിണഞ്ഞ് പരിശ്രമിച്ചിട്ടും ബയേണിന്‍റെ വല കുലുക്കാന്‍ സാധിക്കാത്തതിന്‍റെ ക്ഷീണത്തിലാണ് പിഎസ്‌ജി. ആദ്യമായി ചാമ്പ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിടാന്‍ ലഭിച്ച അവസരം കപ്പിനും ചുണ്ടിനും ഇടയിലാണ് ലിസ്‌ബണില്‍ വെച്ച് ബയേണിന് നഷ്‌ടമായത്. കലാശപ്പോരില്‍ പിഎസ്‌ജിക്കെതിരെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ബയേണിന്‍റെ ജയം. കിങ്സ്ലി കോമാന്‍റെ ഹെഡറിലൂടെയാണ് ബയേണിന്‍റെ കിരീട ധാരണം.