കേരളം

kerala

ETV Bharat / sports

മെസി എവിടേക്ക്....പി.എസ്.ജിയോ സിറ്റിയോ? ആരാധകർ കാത്തിരിക്കുന്നു - നെയ്‌മർ

മെസിയെ സ്വീകരിക്കാനുള്ള സാമ്പത്തിക ശേഷിയുള്ളതിനാല്‍ ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്കും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്‌റ്റർ സിറ്റിക്കുമാണ് ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്നത്.

മെസി  മെസി പി.എസ്.ജിയിലേക്ക്  മെസി സിറ്റിയിലേക്ക്  Messi PSG  Messi Manchester City  Messi BARCELONA  ബാഴ്‌സലോണ  ലയണൽ മെസി  നെയ്‌മർ  മെസി ക്ലബ്
പി.എസ്.ജിയിലേക്കോ, സിറ്റിയിലേക്കോ? മെസിയുടെ പുതിയ തട്ടകം കാത്ത് ആരാധകർ

By

Published : Aug 6, 2021, 12:53 PM IST

Updated : Aug 6, 2021, 3:40 PM IST

ബാഴ്‌സലോണയുമായുള്ള 21 വർഷം നീണ്ട കരാർ അവസാനിപ്പിച്ചതിന് പിന്നാലെ കാൽപ്പന്തിന്‍റെ മിശിഹ ലയണൽ മെസി ഇനി ഏത് ക്ലബിലേക്ക് ചുവടുമാറും എന്നറിയാൻ ഫുട്‌ബോൾ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 13-ാം വയസിൽ ബാഴ്‌സയിലെത്തിയ മെസി തുടർന്നും ക്ലബിൽ കളിക്കുമെന്ന് ആരാധകർ വിശ്വസിച്ചിരുന്നെങ്കിലും സാമ്പത്തികവും സാങ്കേതികവുമായ പ്രശ്‌നങ്ങൾ കാരണം താരം കരാർ പുതുക്കാതെ ക്ലബ് വിടുകയായിരുന്നു.

ബാഴ്‌സ വിട്ട സാഹചര്യത്തിൽ മെസി ഇനി ഏത് ക്ലബിൽ കളിക്കുമെന്ന കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. മെസിയെപ്പോലൊരു താരത്തെ വൻ തുകമുടക്കി ടീമിലെത്തിക്കാൻ ഏത് ക്ലബാണ് രംഗത്തെത്തുക എന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. രണ്ട് ക്ലബുകൾക്കാണ് പ്രധാനമായും ഇതിൽ സാധ്യത കൽപ്പിക്കുന്നത്. ഫ്രഞ്ച് ക്ലബായ പി.എസ്.ജിക്കും ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്‌റ്റർ സിറ്റിക്കും. ഇതിൽ പി.എസ്.ജിക്കാണ് സാധ്യത ഏറെയുള്ളത്.

പി.എസ്.ജി

മുൻ ബാഴ്‌സ താരവും മെസിയുടെ ഏറ്റവുമടുത്ത സുഹൃത്തുമായ ബ്രസീലിയൻ താരം നെയ്‌മർ കളിക്കുന്ന ക്ലബാണ് പി.എസ്.ജി. കൂടാതെ അർജന്‍റീനയിൽ മെസിയുടെ സഹ കളിക്കാരൻ കൂടിയായ എയ്‌ഞ്ചൽ ഡി മരിയയും പി.എസ്.ജിയുടെ താരമാണ്. ഇത് കൂടാതെ തന്നെ മെസിയുടെ വരവ് ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത താങ്ങാനും ഫ്രഞ്ച് ഭീമൻമാരായ പി.എസ്.ജിക്ക് സാധിക്കും.

മാഞ്ചസ്‌റ്റർ സിറ്റി

പി.എസ്.ജിയെ പോലെത്തന്നെ ഏറ്റവുമധികം സാധ്യത കൽപ്പിക്കുന്ന ക്ലബാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്‌റ്റർ സിറ്റി. മുൻ ബാഴ്സ പരിശീലകൻ പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ക്ലബാണ് മാഞ്ചസ്‌റ്റർ സിറ്റി. കൂടാതെ മെസിയെ പോലൊരു താരത്തെ സ്വീകരിക്കാനുള്ള സാമ്പത്തിക ഭദ്രതയും സിറ്റിക്കുണ്ട്.

ALSO READ:ഒടുവില്‍ അത് സംഭവിച്ചു, ഇനി മെസിയില്ലാത്ത ബാഴ്‌സ...

ഇവ കൂടാതെ മറ്റ് പല വമ്പൻമാരും മെസിയെ സ്വന്തമാക്കാൻ തയ്യാറായി നിൽപ്പുണ്ട്. എന്നാൽ ലാ ലിഗയെ സമ്മർദത്തിലാക്കാൻ ബാഴ്‌സലോണ നടത്തുന്ന നാടകങ്ങളാണ് ഇവയെല്ലാം എന്ന രീതിയിലും അഭ്യൂഹങ്ങൾ വരുന്നുണ്ട്. ഏതായാലും ഫുട്ബോൾ മിശിഹയുടെ പുതിയ തട്ടകം ഏതായിരിക്കും എന്നറിയാൻ ഇനിയും കാത്തിരിക്കേണ്ടി വരും.

Last Updated : Aug 6, 2021, 3:40 PM IST

ABOUT THE AUTHOR

...view details