ലണ്ടന്‍:ഒരു ഇടവേളക്ക് ശേഷം പുനരാരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തില്‍ ലീഡ്സ് യുണൈറ്റഡിന് എതിരെ ജയം സ്വന്തമാക്കി വെസ്റ്റ് ഹാം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വെസ്റ്റ്ഹാമിന്‍റെ ജയം.
പ്രീമിയര്‍ ലീഗ്: ലീഡ്‌സ് യുണൈറ്റഡിനെ തളച്ച് വെസ്റ്റ് ഹാമിന്‍റെ മുന്നേറ്റം - west ham win news
ലീഡ്‌സ് യുണൈറ്റഡിന് എതിരെ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയം സ്വന്തമാക്കിയ വെസ്റ്റ് ഹാം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു
പെനാല്‍ട്ടിയിലൂടെ പോളിഷ് മുന്നേറ്റ താരം മാറ്റെസ് ക്ലിക്ക് ലീഡ്‌സിനായി ആദ്യം ലീഡ് സ്വന്തമാക്കി. പിന്നാലെ 20ാം മിനിട്ടില്‍ തോമസ് സോസെക്ക് വെസ്റ്റ് ഹാമിനായി സമനില പിടിച്ചു. രണ്ടാം പകുതിയിലെ 80ാം മിനിട്ടില്‍ അന്‍ജലോ ഒഗ്‌ബോണ വെസ്റ്റ്ഹാമിന്‍റെ വിജയ ഗോള്‍ സ്വന്തമാക്കി. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ മൂന്ന് സ്ഥാനം മെച്ചപ്പെടുത്തിയ വെസ്റ്റ് ഹാം അഞ്ചാം സ്ഥാനത്തേക്ക് ഉയര്‍ന്നു. നിലവില്‍ 12 മത്സരങ്ങളില്‍ നിന്നും 20 പോയിന്‍റാണ് വെസ്റ്റ് ഹാമിനുള്ളത്. 12 മത്സരങ്ങളില്‍ നിന്നും 14 പോയിന്‍റ് മാത്രമുള്ള ലീഡ്സ് യുണൈറ്റഡ് 14ാം സ്ഥാനത്താണ്.
വെസ്റ്റ്ഹാം ഈ മാസം 17ന് പുലര്‍ച്ചെ 1.30ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെ നേരിടും. ലീഡ്സ് യുണൈറ്റഡ് ഈ മാസം 16ന് രാത്രി 11.30ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ന്യൂകാസസല്‍ യുണൈറ്റഡിനെ നേരിടും.