മാഞ്ചസ്റ്റര്‍: ഹോം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോഡില്‍ വമ്പന്‍ തോല്‍വി ഏറ്റുവാങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തര്‍ പോയിന്‍റ് പട്ടികയിലെ അവസാന സ്ഥാനക്കാരായ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെട്ടത്. കിയാന്‍ ബ്രയാന്‍(23), ഒലിവര്‍ ബ്രൂക്ക്(74) എന്നിവര്‍ ഷെഫീല്‍ഡ് യുണൈറ്റഡിനായി വല കുലുക്കിയപ്പോള്‍ ഹാരി മഗ്വയര്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.
പ്രീമിയര്‍ ലീഗ്: തട്ടകത്തില്‍ പരാജയം ഏറ്റുവാങ്ങി യുണൈറ്റഡ് - defeat to manchester united news
പ്രീമിയര്‍ ലീഗിലെ ദുര്‍ബലരായ ഷെഫീല്‍ഡ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരാജയപ്പെട്ടത്
![പ്രീമിയര്‍ ലീഗ്: തട്ടകത്തില്‍ പരാജയം ഏറ്റുവാങ്ങി യുണൈറ്റഡ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി വാര്‍ത്ത ഓള്‍ഡ് ട്രാഫോഡില്‍ തിരിച്ചടി വാര്‍ത്ത defeat to manchester united news backlash at old trafford news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10410809-thumbnail-3x2-afasdfasfd.jpg)
ലീഗിലെ ഈ സീസണില്‍ ഷെഫീല്‍ഡ് യുണൈറ്റഡ് സ്വന്തമാക്കുന്ന രണ്ടാമത്തെ ജയമാണിത്. ലീഗില്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഷെഫീല്‍ഡ് യുണൈറ്റഡിന് രണ്ട് വീതം ജയവും സമനിലയും ഉള്‍പ്പെടെ എട്ട് പോയിന്‍റ് മാത്രമാണുള്ളത്. 16 മത്സരങ്ങളിലാണ് ഇതിനകം ഷെഫീല്‍ഡ് യുണൈറ്റഡിന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.
മറുഭാഗത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ലീഗില്‍ ഇതിനകം 20 മത്സരങ്ങളില്‍ നിന്നായി 12 ജയവും നാല് സമനിലയും ഉള്‍പ്പെടെ 40 പോയിന്‍റുമായി രണ്ടാം സ്ഥാനത്താണ്. ഈ മാസം 30ന് നടക്കുന്ന ലീഗിലെ അടുത്ത മത്സരത്തില്‍ ആഴ്‌സണലാണ് യുണൈറ്റഡിന്‍റെ എതിരാളികള്‍. ആഴ്‌സണലിന്‍റെ ഹോം ഗ്രൗണ്ടില്‍ രാത്രി 11 മണിക്ക് മത്സരം ആരംഭിക്കും.