ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ ആഴ്‌സണലിനോടേറ്റ പരാജയത്തിന്‍റെ ക്ഷീണം മാറ്റി മാഞ്ചസ്‌റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോഡില്‍ നടന്ന മത്സരത്തില്‍ നോർവിച്ച് സിറ്റിയെ മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് യുണൈറ്റഡ് തകർത്തു. മാർക്കസ് റാഷ്‌ഫോർഡിന്‍റെ ഇരട്ടഗോളുകളുടെ മികവിലാണ് യുണൈറ്റഡിന്‍റെ ജയം.
പ്രീമിയർ ലീഗില്‍ വമ്പന്‍ ജയവുമായി മാൻ- യുണൈറ്റഡ് - ഇപിഎല്‍ വാർത്ത
ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ മാഞ്ചസ്‌റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത നാല് ഗോളുകൾക്ക് നോർവിച്ച് സിറ്റിയെ പരാജയപ്പെടുത്തി
യുണൈറ്റഡ്
27-ാം മിനുട്ടില്‍ റാഷ്‌ഫോർഡാണ് ഗോൾവേട്ടക്ക് തുടക്കമിട്ടത്. രണ്ടാം പകുതിയില്‍ 52-ാം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ റാഷ്‌ഫോർഡ് ലീഡ് രണ്ടാക്കി ഉയർത്തി. രണ്ട് മിനിട്ടിന് ശേഷം ആന്‍റണി മാർഷ്യാലും 76-ാം മിനുട്ടില്‍ മേസൺ ഗ്രീൻവുഡും സന്ദർശകരുടെ വല ചലിപ്പിച്ചു. പ്രീമിയർ ലീഗില്‍ സീസണിലെ ഒൻപതാം ജയത്തോടെ യുണൈറ്റഡ് 34 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തേക്കുയർന്നു. യുണൈറ്റഡ് ജനുവരി 19-ന് നടക്കുന്ന അടുത്ത മത്സരത്തില്‍ ലിവർപൂളിനെ നേരിടും.