കേരളം

kerala

ETV Bharat / sports

Premier League : ന്യൂകാസിലിനെ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി ; ചെല്‍സിക്ക് സമനില - മാഞ്ചസ്റ്റര്‍ സിറ്റി-ന്യൂകാസില്‍

ന്യൂകാസിലിനെതിരെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് സിറ്റി ജയം പിടിച്ചത്

english premier league  Manchester City beat Newcastle  മാഞ്ചസ്റ്റര്‍ സിറ്റി-ന്യൂകാസില്‍  ചെല്‍സി- വോള്‍വ്‌സ്
Premier League: ന്യൂകാസിലിനെ മുക്കി മാഞ്ചസ്റ്റര്‍ സിറ്റി; ചെല്‍സിക്ക് സമില

By

Published : Dec 19, 2021, 10:45 PM IST

ലണ്ടന്‍ : ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് മിന്നുന്ന ജയം. ഞായറാഴ്‌ച നടന്ന മത്സരത്തില്‍ ന്യൂകാസിലിനെയാണ് സിറ്റി തകര്‍ത്തത്. ഏകപക്ഷീയമായ നാല് ഗോളുകള്‍ക്കാണ് സിറ്റി ജയം പിടിച്ചത്. കളിയുടെ ഇരു പകുതിയിലും രണ്ട് ഗോളുകള്‍ വീതമാണ് സിറ്റി അടിച്ച് കയറ്റിയത്.

മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ റുബന്‍ ഡയസിലൂടെയാണ് സിറ്റി മുന്നിലെത്തിയത്. 27ാം മിനിട്ടില്‍ ജാവോ കാൻസലോ സംഘത്തിന്‍റെ ലീഡുയര്‍ത്തി. തുടര്‍ന്ന് 63ാം മിനിട്ടില്‍ റിയാദ് മഹ്‌റസും 86ാം മിനിട്ടില്‍ റഹീം സ്റ്റെർലിങ്ങും ലക്ഷ്യം കണ്ടതോടെ സിറ്റിയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയായി.

മത്സരത്തിന്‍റെ 73 ശതമാനവും പന്ത് കൈവശം വെച്ച സിറ്റി സമഗ്രാധിപത്യമാണ് പുലര്‍ത്തിയത്. ഓണ്‍ ടാര്‍ഗറ്റിലേക്ക് സിറ്റി ഏഴ്‌ ശ്രമങ്ങള്‍ നടത്തിയപ്പോള്‍ ന്യൂകാസില്‍ ഒന്നിലൊതുങ്ങി.

വിജയത്തോടെ സിറ്റി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. 18 മത്സരങ്ങളില്‍ നിന്നും 44 പോയിന്‍റാണ് സംഘത്തിനുള്ളത്. 14 വിജയങ്ങളോടൊപ്പം രണ്ട് വീതം സമനിലയും തോല്‍വിയുമാണ് സംഘത്തിനുള്ളത്.

അതേസമയം ന്യൂകാസില്‍ 19ാം സ്ഥാനത്താണ് . 18 മത്സരങ്ങളില്‍ ഒരു വിജയം മാത്രമുള്ള സംഘത്തിന് 10 പോയിന്‍റാണുള്ളത്. ഏഴ്‌ മത്സരങ്ങളില്‍ സമനില വഴങ്ങിയ സംഘം 10 മത്സരങ്ങളില്‍ തോറ്റു.

മറ്റൊരു മത്സരത്തില്‍ ചെല്‍സിയെ വോള്‍വ്‌സ് സമനിലയില്‍ തളച്ചു. ഗോള്‍ രഹിത സമനിലയിലാണ് വോള്‍വ്‌സിനെതിരെ സിറ്റി കുരുങ്ങിയത്. കൊവിഡും പരിക്കും വലച്ചതോടെ മത്സരം മാറ്റി വെയ്‌ക്കണമെന്നാവശ്യപ്പെട്ട് ചെല്‍സി ലീഗിനെ സമീപിച്ചിരുന്നെങ്കിലും നിരസിക്കപ്പെട്ടിരുന്നു.

മത്സരം സമനിലയിലായതോടെ ചെല്‍സി മൂന്നാം സ്ഥാനത്ത് തുടരുകയാണ്. 18 മത്സരങ്ങളില്‍ 38 പോയിന്‍റാണ് സംഘത്തിനുള്ളത്. 11 വിജയവും അഞ്ച് സമനിലയിലും രണ്ട് തോല്‍വിയുമാണ് സംഘത്തിന്‍റെ പട്ടികയിലുള്ളത്. 18 മത്സരങ്ങളില്‍ നിന്നും 25 പോയിന്‍റുമായി വോള്‍വ്‌സ് എട്ടാമതാണ്.

ABOUT THE AUTHOR

...view details