ലണ്ടൻ :ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ(Premier League) എവർട്ടണെ(Everton) കീഴടക്കി മാഞ്ചസ്റ്റർ സിറ്റി(Manchester City). എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം. മത്സരത്തിലുടനീളം ആധിപത്യമുറപ്പിച്ച സിറ്റി ഒരവസരത്തിൽ പോലും എവർട്ടണെ മുന്നേറാൻ അനുവദിച്ചില്ല. വിജയത്തോടെ പോയിന്‍റ് പട്ടികയിൽ സിറ്റി രണ്ടാം സ്ഥാനത്തേക്കെത്തി.
44-ാം മിനിട്ടിൽ റഹീം സ്റ്റെർലിങാണ്(Raheem Sterling) സിറ്റിക്കുവേണ്ടി ആദ്യം ഗോൾവല ചലിപ്പിച്ചത്. രണ്ടാം പകുതിയിൽ 55-ാം റോഡ്രി(Rodri)യിലൂടെ സിറ്റി തങ്ങളുടെ ലീഡ് വർധിപ്പിച്ചു. ഇതോടെ മറുപടി ഗോളിനായി എവർടണ്‍ കിണഞ്ഞുശ്രമിച്ചെങ്കിലും സിറ്റിയുടെ പ്രതിരോധത്തിന് മുന്നിൽ അടിയറവ് പറയുകയായിരുന്നു. തുടർന്ന് 86-ാം മിനിട്ടിൽ ബെർണാർഡോ സിൽവ(Brenardo Silva) യിലൂടെ സിറ്റി വിജയഗോൾ സ്വന്തമാക്കി.