ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. റെലഗേഷൻ ഭീഷണി നേരിടുന്ന കാർഡിഫ് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. ആറാം മിനിറ്റിൽ കെവിൻ ഡിബ്രൂയ്നെയും 44-ാം മിനിറ്റിൽ ലെറോയ് സാനെയുമാണ് സിറ്റിക്കായി ഗോളുകൾ നേടിയത്. ജയത്തോടെ ലിവർപൂളിനെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്താനും പെപ് ഗ്വാർഡിയോളയുടെ ടീമിനായി.
മറ്റൊരു മത്സരത്തിൽ ചെൽസി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രൈറ്റനെ തോൽപ്പിച്ച് അഞ്ചാം സ്ഥാനത്തേക്ക് കയറി. കഴിഞ്ഞ മത്സരത്തിൽ വോൾവ്സിനോട് തോറ്റതാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടിയായത്. ചെൽസിക്കായി 30-ാം മിനിറ്റിൽ ഒലിവർ ജിറൂഡ് 60-ാം മിനിറ്റിൽ ഹസാർഡ് 63-ാം മിനിറ്റിൽ ലോഫ്ടസ് ചീക്ക് എന്നിവരാണ് ഗോൾ നേടിയത്.