കേരളം

kerala

ETV Bharat / sports

Premier League: സതാംപ്‌ടണെ തകർത്ത് ലിവർപൂൾ, ആഴ്‌സണലിനും, ആസ്റ്റണ്‍ വില്ലക്കും ജയം - പ്രീമിയർ ലീഗ്

ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് 29 പോയിന്‍റുമായി ചെൽസിയാണ് ഒന്നാമത്. ലിവർപൂൾ രണ്ടാം സ്ഥാനത്തും, മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തും തുടരുന്നു.

Premier League update  Liverpool beat Southampton  Arsenal Back On Track  Diogo Jota double  സതാംപ്‌ടനെ തകർത്ത് ലിവർപൂൾ  പ്രീമിയർ ലീഗ്  ആഴ്‌സണലിന് വിജയം  Premier League update  Liverpool beat Southampton  Arsenal Back On Track  Diogo Jota double  സതാംപ്‌ടനെ തകർത്ത് ലിവർപൂൾ  പ്രീമിയർ ലീഗ്  ആഴ്‌സണലിന് വിജയം
Premier League: സതാംപ്‌ടനെ തകർത്ത് ലിവർപൂൾ, ആഴ്‌സണലിനും, ആസ്റ്റണ്‍ വില്ലക്കും ജയം

By

Published : Nov 28, 2021, 7:04 AM IST

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ സതാംപ്‌ടനെതിരെ മിന്നും വിജയവുമായി ലിവർപൂർ. എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു ലിവർപൂളിന്‍റെ വിജയം. ഡിയോഗോ ജോട്ട ഇരട്ട ഗോളുകളുമായി തിളങ്ങിയ മത്സരത്തില്‍ തിയാഗോ അല്‍കാണ്‍ട്രയും വിര്‍ജില്‍ വാന്‍ഡിക്കുമാണ് ലിവര്‍പൂളിന്‍റെ മറ്റ് സ്‌കോറര്‍മാര്‍

മറ്റൊരു മത്സരത്തിൽ ന്യൂകാസ്റ്റിലിനെതിരെ തകർപ്പൻ വിജയവുമായി ആഴ്‌സണൽ. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു ആഴ്‌സണലിന്‍റെ വിജയം. ബുകായോ സാക്ക, ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവരാണ് ഗോൾ സ്കോറർമാർ.

ക്രിസ്റ്റൽ പാലസിനെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ആസ്റ്റണ്‍ വില്ല കീഴടക്കി. മാറ്റ് ടാർജെറ്റ്, ജോണ്‍ മാക്ഗിൻ എന്നിവർ ആസ്റ്റണ്‍ വില്ലക്കായി ഗോളുകൾ നേടിയപ്പോൾ മാർക്ക് ഗുയ്‌ഹി ക്രിസ്റ്റൽ പാലസിനായി ആശ്വാസ ഗോൾ കണ്ടെത്തി.

ALSO READ:ISL : കൊല്‍ക്കത്ത ഡര്‍ബിയില്‍ എ.ടി.കെ ; ഈസ്റ്റ് ബംഗാളിന് മൂന്ന് ഗോള്‍ തോല്‍വി

ലീഗിൽ 12 മത്സരങ്ങളിൽ നിന്ന് 29 പോയിന്‍റുമായി ചെൽസിയാണ് ഒന്നാമത്. 13 മത്സരങ്ങളിൽ നിന്ന് 28 പോയിന്‍റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്തും, 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്‍റുമായി മാഞ്ചസ്റ്റർ സിറ്റി മൂന്നാം സ്ഥാനത്തും തുടരുന്നു. 23 പോയിന്‍റുമായി വെസ്റ്റ് ഹാം ആണ് നാലാം സ്ഥാനത്ത്.

ABOUT THE AUTHOR

...view details