ലണ്ടന്‍: പുതുവര്‍ഷത്തില്‍ കുതുപ്പ് തുടര്‍ന്ന് ലെസ്റ്റര്‍ സിറ്റി. ന്യൂകാസലിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകളുടെ ജയമാണ് ലെസ്റ്റര്‍ സിറ്റി സ്വന്തമാക്കിയത്. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം രണ്ടാം പകുതിയിലാണ് മൂന്ന് ഗോളും പിറന്നത്.
പ്രീമിയര്‍ ലീഗ്: ലെസ്റ്ററിന് വമ്പന്‍ കുതിപ്പ് - leicester win news
ന്യൂകാസലിന് എതിരാ മത്സരത്തില്‍ ജയിച്ചതോടെ ലെസ്റ്റര്‍ സിറ്റി പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു
മധ്യനിര താരം ജെയിംസ് മാഡിസണാണ് 55ാം മിനിട്ടില്‍ ലെസ്റ്റര്‍ സിറ്റിക്കായി ആദ്യ ഗോള്‍ സ്വന്തമാക്കിയത്. പിന്നാലെ 71ാം മിനിട്ടില്‍ ബെല്‍ജിയന്‍ മധ്യനിര താരം ടിയല്‍മന്‍സും ലെസ്റ്ററിനായി ഗോള്‍ സ്വന്തമാക്കി. 82ാം മിനിട്ടില്‍ ആന്‍ഡി കരോളാണ് ന്യൂകാസലിനായി ആശ്വാസ ഗോള്‍ നേടിയത്.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടകയില്‍ ലെസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. 17 മത്സരങ്ങളില്‍ നിന്നും 32 പോയിന്‍റാണ് ലെസ്റ്ററിനുള്ളത്. ഒന്നാം സ്ഥാനത്തിനായി ഒപ്പത്തിനൊപ്പം പൊരുതുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാളും ലിവര്‍പൂളിനേക്കാളും ഒരു പോയിന്‍റ് മാത്രമാണ് ലെസ്റ്ററിന് കുറവുള്ളൂ. ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളിലും സമാന മുന്നേറ്റം നടത്താനായാല്‍ ലെസ്റ്ററിന് ഒന്നാമതെത്താനാകും.