കേരളം

kerala

ETV Bharat / sports

പ്രീമിയർ ലീഗില്‍ ഇന്ന് ഉശിരൻ പോരാട്ടം; മാൻ യുവിന് ടോട്ടൻഹാം എതിരാളികൾ - Premier League fiery news

മാഞ്ചസ്‌റ്റർ യുണൈറ്റഡിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ ടോട്ടനം ഹോട്ട്സ്‌പർ നേരിടും. യുണൈറ്റഡ് പുറത്താക്കിയ ഹോസെ മൗറീന്യോയാണ് നിലവില്‍ ടോട്ടനം പരിശീലകന്‍

manchester vs tottenham  ഓൾഡ് ട്രാഫോഡില്‍ ഇന്ന് വാർത്ത  old trafford news  Premier League fiery news  പ്രീമിയർ ലീഗില്‍ തീപാറം വാർത്ത
പ്രീമിയർ ലീഗ്

By

Published : Dec 4, 2019, 8:21 PM IST

മാഞ്ചസ്‌റ്റർ: ഓൾഡ് ട്രാഫോഡില്‍ ഇന്ന് വമ്പന്‍ പോരാട്ടം. മാഞ്ചസ്‌റ്റർ യുണൈറ്റഡിന്‍റെ ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ ടോട്ടനത്തെ നേരിടും. മാഞ്ചസ്‌റ്റർ പുറത്താക്കിയ പരിശീലകന്‍ ഹോസെ മൗറീന്യോയാണ് ഇപ്പോൾ ടോട്ടനത്തിന്‍റെ പരിശീലകന്‍. പ്രീമിയർ ലീഗിലെ വമ്പന്‍ ക്ലബുകളെ പരിശീലിപ്പിച്ച മൗറീന്യോയുടെ നേതൃത്വത്തില്‍ താളം കണ്ടെത്തിയ ടോട്ടനത്തെയാണ് ഇന്ന് ആതിഥേയർക്ക് നേരിടേണ്ടിവരുക.

മൗറിന്യോ പരിശീലക സ്ഥാനം ഏല്‍ക്കുമ്പോൾ 14-ാം സ്ഥാനത്തായിരുന്ന ടോട്ടനം ലീഗില്‍ ഇന്ന് ആറാം സ്ഥാനത്താണ്. വമ്പന്‍ ടീമുകൾ തമ്മിലാണ് പോരാട്ടമെന്ന് മത്സരത്തിന് മുന്നോടിയായി മൗരിന്യോ പറഞ്ഞു. ടോട്ടനത്തിന് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.

മാഞ്ചസ്റ്റര്‍ ആരാധകര്‍ തന്നെ വില്ലനായി കാണില്ലെന്നും ടോട്ടനം പരിശീലകന്‍ പറഞ്ഞു.


അതേസമയം മെച്ചപ്പെട്ട പ്രകടനം കാഴ്ച്ചവെക്കാന്‍ സാധിക്കാത്ത യുണൈറ്റഡ് ലീഗില്‍ 10-ാം സ്ഥാനത്താണെന്നത് പരിശീലകന്‍ ഒലേ സോള്‍ഷയർക്ക് തലവേദനയാണ്. ലീഗില്‍ ഇതുവരെയുള്ള 14 മത്സരങ്ങളില്‍ നാല് ജയം മാത്രമാണ് യുണൈറ്റഡിനുള്ളത്. ആറ് കളികളില്‍ യുണൈറ്റഡ് സമനിലയില്‍ തളക്കപെട്ടു. തുടർച്ചയായ മൂന്ന് മത്സരങ്ങളില്‍ ജയിക്കാനാകാത്തതും സോൾഷെയറിനെ വലക്കുന്നുണ്ട്. പരിക്കേറ്റ ആന്‍റണി മാർഷ്യലും പോഗ്ബയും ഇന്ന് കളിക്കില്ലെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.

ക്ലബിന്‍റെ മോശം പ്രകടനമാണ് ഇപ്പോഴത്തേത്. മാര്‍ച്ചിൽ സോള്‍ഷെയര്‍ ചുമതലയേറ്റെടുത്തശേഷമുള്ള 22 മത്സരങ്ങളില്‍ 26 പോയിന്‍റ് മാത്രമാണ് യുണൈറ്റഡിന് നേടാനായത്. ജയമില്ലാതെ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങള്‍ക്ക് പിന്നാലെ വിമര്‍ശനം ശക്തമാകുമ്പോഴും ആശങ്കകള്‍ ഇല്ലെന്നാണ് സോള്‍ഷെയറിന്‍റെ പ്രതികരണം.

ABOUT THE AUTHOR

...view details