ലണ്ടന്‍: മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയന്‍ മുന്നേറ്റ താരം ഗബ്രിയേൽ ജീസസിനും കെയ്‌ൽ വാക്കര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സിറ്റിയുടെ രണ്ട് ജീവനക്കാര്‍ക്കും കൊവിഡുള്ളതായി കണ്ടെത്തി. ഈ സാഹചര്യത്തില്‍ പ്രീമിയർ ലീഗിന്‍റെയും ബ്രിട്ടീഷ് സര്‍ക്കാരിന്‍റെയും മാനദണ്ഡങ്ങള്‍ അനുസരിച്ച് നാലുപേരും സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചെന്ന് സിറ്റി അധികൃതര്‍ വ്യക്തമാക്കി.
പ്രീമിയര്‍ ലീഗ്: ഗബ്രിയേൽ ജീസസിനും കെയിൽ വാക്കര്‍ക്കും കൊവിഡ് - premier league covid news
മാഞ്ചസ്റ്റര്‍ സിറ്റിയിലെ രണ്ട് ജീവനക്കാര്‍ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് സ്ഥിരീകരിച്ച താരങ്ങള്‍ ഉള്‍പ്പെടെ നാല് പേരും സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചു.
പരിക്കിന്‍റെ പിടിയിലായ ഗബ്രിയേല്‍ ഈ സീസണില്‍ ഇതേവരെ നാലു ഗോളുകളെ സ്വന്തമാക്കിയിട്ടുള്ളൂ. കഴിഞ്ഞ സീസണിൽ 53 കളികളിൽ നിന്ന് 23 ഗോളുകൾ ഗബ്രിയേലിന്‍റെ പേരിലുള്ളത്. സിറ്റിയില്‍ എത്തിയ ശേഷം ഇംഗ്ലീഷ് പ്രതിരോധ താരം കയില്‍ വാക്കറുടെ നാലാം സീസണാണിത്.
രോഗ മുക്തരായ ടീം അംഗങ്ങള്‍ ഉടന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റര്‍ സിറ്റി. ഞായറാഴ്‌ച നടക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ അടുത്ത മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റി ന്യൂകാസല്‍ യുണൈറ്റഡിനെ നേരിടും. പുലര്‍ച്ചെ 1.30ന് സിറ്റിയുടെ ഹോം ഗ്രൗണ്ടിലാണ് പോരാട്ടം.