പ്രീമിയര്‍ ലീഗ്: ഫുള്‍ഹാം, സതാംപ്‌റ്റണ്‍ പോരാട്ടം സമനിലയില്‍ - premier league fight news
ബോക്‌സിങ് ഡേയില്‍ ഇരു ടീമുകളും ഗോള്‍ കണ്ടെത്താന്‍ നടത്തിയ ശ്രമങ്ങളെല്ലാം വിഫലമായി
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ബോക്‌സിങ് ഡേ മത്സരം സമനിലയില്‍. ഫുള്‍ഹാമും സതാംപ്‌റ്റണും തമ്മിലുള്ള മത്സരമാണ് ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചത്. ലീഗിലെ പോയിന്‍റ് പട്ടകയില്‍ 15 മത്സരങ്ങളില്‍ നിന്നും 25 പോയിന്‍റുമായി സതാംപ്‌റ്റണ്‍ എട്ടാം സ്ഥാനത്താണ്. 15 മത്സരങ്ങളില്‍ നിന്നും 11 പോയിന്‍റുള്ള ഫുള്‍ഹാം 18ാം സ്ഥാനത്തുമാണ്. സതാംപ്റ്റണ്‍ ലീഗിലെ അടുത്ത മത്സരത്തില്‍ വെസ്റ്റ് ഹാമിനെ നേരിടും. ലീഗിലെ അടുത്ത മത്സരത്തില്‍ കരുത്തരായ ടോട്ടന്‍ഹാമാണ് ഫുള്‍ഹാമിന്‍റെ എതിരാളികള്‍.