ലണ്ടന്‍: കൊവിഡ് 19നെ തുടര്‍ന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബേണ്‍ലി, ഫുള്‍ഹാം പോരാട്ടം മാറ്റിവെച്ചു. കൊവിഡ് 19 സ്ഥിരീകരിച്ചതിനെ ചെയ്‌തതിനെ തുടര്‍ന്നാണ് നടപടി. നേരത്തെ ടോട്ടന്‍ഹാം ഹോട്ട്‌സ്‌ഫറിനെതിരായ മത്സരം മാറ്റിവെച്ചിതിനെ തുടര്‍ന്ന് ഫുള്‍ഹാം താരങ്ങള്‍ കൊവിഡ് 19 ടെസ്റ്റിന് വിധേയരായപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. പ്രീമിയര്‍ ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഫുള്‍ഹാം 18ാം സ്ഥാനത്തും ബേണ്‍ലി 16ാം സ്ഥാനത്തുമാണ്.
പ്രീമിയര്‍ ലീഗ്: കൊവിഡിനെ തുടര്‍ന്ന് ഫുള്‍ഹാം, ബേണ്‍ലി പോരാട്ടം അവസാനിപ്പിച്ചു - പ്രീമിയര്‍ ലീഗില്‍ കൊവിഡ് വാര്‍ത്ത
ഫുള്‍ഹാം ക്ലബ് അധികൃതര്‍ ജീവക്കാര്‍ക്കും താരങ്ങള്‍ക്കും ഇടയില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് മത്സരം മാറ്റിവെച്ചത്.
പ്രീമിയര്‍ ലീഗ്
പ്രീമിയര്‍ ലീഗ് അധികൃതരുമായി ചേര്‍ന്ന് മത്സരം പുനക്രമീകരിക്കും. ജീവനക്കാരുടെയും കളിക്കാരുടെയും ആരോഗ്യം മുന്‍നിര്‍ത്തി പരിശോധന തുടരാനാണ് ക്ലബ് അധികൃതരുടെ തീരുമാനം. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടില്‍ 55,892 പേര്‍ക്ക് കൊവിഡ് 19 സ്ഥരീകരിച്ചിരുന്നു. ഇംഗ്ലണ്ടില്‍ ഒരു ദിവസം സ്ഥിരീകരിക്കുന്ന ഏറ്റവും ഉയര്‍ന്ന കൊവിഡ് 19 നിരക്കാണിത്.