മാഞ്ചസറ്റര്‍: സീസണില്‍ തുടര്‍ച്ചയായ നാലാം മത്സരത്തിലും അപരാജിത കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഫുള്‍ഹാമിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി.
പ്രീമിയര്‍ ലീഗ്: തുടര്‍ജയങ്ങളുമായി സിറ്റി - bruyne with goal news
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ഫുള്‍ഹാമിനെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മാഞ്ചസ്റ്റര്‍ സിറ്റി പരാജയപ്പെടുത്തി
ആദ്യ പകുതിയിലാണ് ഇരു ഗോളുകളും പിറന്നത്. കെവിന്‍ ഡി ബ്രൂണിയുടെ അസിസ്റ്റില്‍ അഞ്ചാം മിനിട്ടില്‍ റഹീം സ്റ്റര്‍ലിങ്ങാണ് സിറ്റിക്കായി ആദ്യം വല കുലുക്കിയത്. പിന്നാലെ 27ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ കെവിന്‍ ഡി ബ്രൂണി സിറ്റിയുടെ ലീഡ് ഉയര്‍ത്തി. സ്റ്റര്‍ലിങ്ങിനെ ബോക്‌സിനുള്ളില്‍ വെച്ച് പ്രതിരോധ താരം ആന്‍ഡേഴ്‌സണ്‍ ഫൗള്‍ ചെയ്‌തതിന് പിന്നാലെ റഫറി പെനാല്‍ട്ടി വിധിക്കുകയായിരുന്നു.
ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ സിറ്റി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. 10 മത്സരങ്ങളില്‍ നിന്നും 18 പോയിന്‍റാണ് സിറ്റിക്ക് ഉള്ളത്. 11 മത്സരങ്ങളില്‍ നിന്നും ഏഴ് പോയിന്‍റ് മാത്രമുള്ള ഫുള്‍ഹാം 17ാം സ്ഥാനത്താണ്.