പ്രീമിയര്‍ ലീഗ്: കെയില്‍ വാക്കറിന്‍റെ ഗോളില്‍ സിറ്റിക്ക് ജയം - city win news
മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിന് എതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകളുടെ ജയം വോള്‍വ്സും സ്വന്തമാക്കി
ലണ്ടന്‍: ഷെഫീല്‍ഡ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി മാഞ്ചസ്റ്റര്‍ സിറ്റി. 26ാം മിനിട്ടില്‍ പ്രതിരോധ താരം കെയില്‍ വാക്കറാണ് സിറ്റിക്ക് വേണ്ടി ഗോളടിച്ചത്. കെവിന്‍ ഡിബ്രൂണിയുടെ അസിസ്റ്റിലൂടെയാണ് ഗോള്‍ പിറന്നത്. ലീഗിലെ മറ്റൊരു മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസിനെതിരെ ഏകപക്ഷീയമായ രണ്ട് ഗോളുകളുടെ ജയം വോള്‍വ്സ് സ്വന്തമാക്കി. ആദ്യപകുതിയിലാണ് രണ്ട് ഗോളുകളും പിറന്നത്. 18ാം മിനിട്ടില്‍ റയാന്‍ നൗറിയും 27ാം മിനിട്ടില്‍ ഡാനിയേല്‍ പൊഡെന്‍സും വോള്‍സിനായി വല കുലുക്കി.