ലണ്ടന്‍ :ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ (English Premier League) വിജയക്കുതിപ്പ് തുടർന്ന് ചെൽസി (Chelsea). ലെസ്റ്റര്‍ സിറ്റിയെ (Leicester City) എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ചെൽസി തോല്‍പ്പിച്ചത്. അന്‍റോണിയോ റൂഡിഗര്‍, കാന്‍റെ, ക്രിസ്റ്റിയന്‍ പുലിസിച്ച് എന്നിവര്‍ ചെല്‍സിക്കായി ലക്ഷ്യം കണ്ടു.
14-ാം മിനിറ്റില്‍ ചില്‍വെല്ലിന്‍റെ കോര്‍ണറില്‍ അന്‍റോണിയോ റൂഡിഗറാണ് ചെൽസിക്കായി ആദ്യ ഗോൾവല ചലിപ്പിച്ചത്. 28-ാം മിനിറ്റില്‍ കാന്‍റെയുടെ ഗോളിലൂടെ ചെല്‍സി ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയില്‍ പകരക്കാരനായിറങ്ങിയ പുലിസിച്ച് ചെല്‍സിയുടെ ലീഡ് മൂന്നാക്കി. 71-ാം മിനിറ്റില്‍ ഹക്കീം സീയെച്ചിന്‍റെ പാസിലായിരുന്നു പുലിസിച്ചിന്‍റെ ഗോള്‍.