ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ച ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരം സമനിലയില്‍. ബേണ്‍ലിയും എവര്‍ട്ടണും ഓരോ ഗോള്‍ വീതം അടിച്ച് പിരിഞ്ഞു. ആദ്യ പകുതിയിലാണ് ഇരു ടീമുകളും വല കുലുക്കിയത്. മൂന്നാം മിനിട്ടില്‍ വിങ്ങര്‍ റോബര്‍ട്ട് ബ്രാഡിയിലൂടെ ബേണ്‍ലിയാണ് ആദ്യ ഗോള്‍ സ്വന്തമാക്കിയത്.
ഇതോടെ ഉണര്‍ന്ന് കളിച്ച എവര്‍ട്ടണ് വേണ്ടി ആദ്യ പകുതിലെ അധികസമയത്ത് മുന്നേറ്റ താരം ഡൊമനിക് ലെവിന്‍ സമനില ഗോള്‍ സ്വന്തമാക്കി. സീസണില്‍ ലെവിന്‍റെ 11ാമത്തെ ഗോളാണ് ബേണ്‍ലിയുടെ ഹോം ഗ്രൗണ്ടില്‍ പിറന്നത്. റിച്ചാര്‍ഡ്‌ലിസണ്‍ ഇടത് വിങ്ങിലൂടെ നല്‍കിയ അസിസ്റ്റ് നിമിഷാര്‍ദ്ധം കോണ്ട് ലെവിന്‍ ഗോളാക്കി മാറ്റുകയായിരുന്നു.