ആസ്റ്റണ്‍: ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ക്രിസ്റ്റല്‍ പാലസിനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ആസ്റ്റണ്‍ വില്ല. ആദ്യ പകുതിയുടെ അധിക സമയത്ത് ആസ്റ്റണ്‍ വില്ലയുടെ ടിറോണ്‍ മിങ്സ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ആസ്റ്റണ്‍ വില്ലക്ക് ക്ഷീണമായെങ്കിലും ക്രിസ്റ്റല്‍ പാലസിന് ഗോള്‍ മടക്കാന്‍ സാധിച്ചില്ല.
പ്രീമയര്‍ ലീഗ്: കൊട്ടാര വിപ്ലവം നടത്തി ആസ്റ്റണ്‍ വില്ല - aston villa win news
ക്രിസ്റ്റല്‍ പാലസിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ആസ്റ്റണ്‍ വില്ല പരാജയപ്പെടുത്തിയത്
![പ്രീമയര്‍ ലീഗ്: കൊട്ടാര വിപ്ലവം നടത്തി ആസ്റ്റണ്‍ വില്ല ആസ്റ്റണ്‍ വില്ലക്ക് ജയം വാര്‍ത്ത പ്രീമിയര്‍ ലീഗ് പോരാട്ടം വാര്‍ത്ത aston villa win news premier league fight news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10019418-thumbnail-3x2-afasdfas.jpg)
ആസ്റ്റണ്‍ വില്ല
അഞ്ചാം മിനിട്ടില്‍ ബെര്‍ട്രാന്‍ഡ് ട്രാഓര്‍, രണ്ടാം പകുതിയിലെ കോര്‍ട്‌നി ഹൗസ് 76ാം മിനിട്ടില്‍ അന്‍വര്‍ ഗാസി എന്നിവര്‍ ഗോളടിച്ചു. ജയത്തോടെ ലീഗിലെ പോയിന്‍റ് പട്ടികയില്‍ നാല് സ്ഥാനം മെച്ചപ്പെടുത്തിയ ആസ്റ്റണ്‍ വില്ല പോയിന്‍റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു.