പ്രീമിയര്‍ ലീഗ്: ആയുധപ്പുര തകര്‍ത്ത് ആസ്റ്റണ്‍ വില്ല - goal for oli watkin news
ആഴ്‌സണലിലെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് ആസ്റ്റണ്‍ വില്ല പരാജയപ്പെടുത്തിയത്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനെ മറുപടിയില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ആസ്റ്റണ്‍ വില്ല. രണ്ടാം മിനിട്ടില്‍ ഒലി വാറ്റ്കിനാണ് ആസ്റ്റണ്‍ വില്ലയുടെ വിജയ ഗോള്‍ സ്വന്തമാക്കിയത്. ബോക്‌സിനുള്ളില്‍ നിന്നും ബെര്‍ട്രാന്‍ഡ് ട്രവോര്‍ഡ് നല്‍കിയ അസിസ്റ്റിലൂടെയായിരുന്നു ഗോള്‍. ജയത്തോടെ ആസ്റ്റണ്‍ വില്ല ലീഗിലെ പോയിന്‍റ് പട്ടികയില്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാമതായി. ആഴ്‌സണല്‍ പട്ടികയില്‍ 10-ാം സ്ഥാനത്ത് തുടരുകയാണ്. സീസണില്‍ 10ാമത്തെ മത്സരത്തിലാണ് ആഴ്‌സണല്‍ പരാജയം ഏറ്റുവാങ്ങുന്നത്.