ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാം യുണൈറ്റഡിനെ കീഴടക്കി ആഴ്‌സണൽ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കരുത്തരായ ആഴ്‌സണലിന്‍റെ വിജയം. ആഴ്‌സണലിനുവേണ്ടി ഗബ്രിയേൽ മാർട്ടിനെല്ലിയും(48), എമിൽ സ്‌മിത്ത് റോവുമാണ്(87) ഗോളുകൾ നേടിയത്.
മത്സരത്തിൽ പൂർണ ആധിപത്യം ഗണ്ണേഴ്‌സിനായിരുന്നു. ഇതിനിടെ 66-ാം മിനിട്ടിൽ വ്ലാഡിമർ കൗഫൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതും വെസ്റ്റ് ഹാമിന് തിരിച്ചടിയായി. വിജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 29 പോയിന്‍റുമായി ആഴ്‌സണൽ പോയിന്‍റ് പട്ടികയിൽ നാലാം സ്ഥാനത്തേക്കെത്തി. വെസ്റ്റ് ഹാം 28 പോയിന്‍റുമായി അഞ്ചാം സ്ഥാനത്തേക്ക് വീണു.
മറ്റൊരു മത്സരത്തിൽ വോൾവ്സ് എതിരില്ലാത്ത ഒരു ഗോളിന് ബ്രൈട്ടണെ തകർത്തു. റൊമെയ്‌ൻ സൈസാണ് വോൾവ്‌സിന്‍റെ വിജയഗോൾ സ്വന്തമാക്കിയത്. വിജയത്തോടെ 17 മത്സരങ്ങളിൽ നിന്ന് 24 പോയിന്‍റുമായി ക്രിസ്റ്റൽ പാലസ് എട്ടാം സ്ഥാനത്തേക്കെത്തി. 16 മത്സരങ്ങളിൽ നിന്ന് 20 പോയിന്‍റുള്ള ബ്രൈട്ടണ്‍ 13-ാം സ്ഥാനത്താണ്.
ALSO READ:Ashes Test : കമ്മിൻസിന് പകരം നായകനായി സ്റ്റീവ് സ്‌മിത്ത്; അഡ്‌ലെയ്‌ഡിൽ ഓസ്‌ട്രേലിയക്ക് ബാറ്റിങ്
അതേസമയം ക്രിസ്റ്റൽപാലസ് -സതാംപ്‌ടണ്‍ മത്സരം സമനിലയിൽ കലാശിച്ചു. ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ക്രിസ്റ്റല്‍ പാലസിനായി വില്‍ഫ്രഡ് സാഹയും ജോര്‍ദാന്‍ അയേവും ഗോളുകൾ നേടിയപ്പോൾ സതാംപ്‌ടണ് വേണ്ടി നായകന്‍ ജെയിംസ് വാര്‍ഡ് പ്രൗസും അര്‍മാന്‍ഡോ ബോര്‍ഹയും വലകുലുക്കി. 11 മത്സരങ്ങളിൽ നിന്ന് 20 പോയിന്‍റുമായി 11-ാം സ്ഥാനത്താണ് ക്രിസ്റ്റൽ പാലസ്. 17 മത്സരങ്ങളിൽ നിന്ന് 17 പോയിന്‍റുമായി സതാംപ്‌ടണ്‍ 15-ാം സ്ഥാനത്താണ്.