കേരളം

kerala

ETV Bharat / sports

PREMIER LEAGUE: മാർട്ടിനെല്ലിക്ക് ഇരട്ട ഗോൾ; ലീഡ്‌സ് യുണൈറ്റഡിനെ തകർത്ത് ആഴ്‌സണൽ - പ്രീമിയർ ലീഗ് മത്സരങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കായിരുന്നു ആഴ്‌സണലിന്‍റെ ജയം

ENGLISH PREMIER LEAGUE 2021-2022  ARSENAL BEAT LEEDS UNITED  PREMIER LEAGUE UPDATE  ലീഡ്‌സ് യുണൈറ്റഡിനെ തകർത്ത് ആഴ്‌സണൽ  ഇംഗ്ലീഷ് പ്രീമിയർ ലീഗ്  പ്രീമിയർ ലീഗ് മത്സരങ്ങൾ  മാർട്ടിനെല്ലിക്ക് ഇരട്ട ഗോൾ
PREMIER LEAGUE: മാർട്ടിനെല്ലിക്ക് ഇരട്ട ഗോൾ; ലീഡ്‌സ് യുണൈറ്റഡിനെ തകർത്ത് ആഴ്‌സണൽ

By

Published : Dec 19, 2021, 2:00 PM IST

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലീഡ്‌സ് യുണൈറ്റഡിനെ തകർത്ത് ആഴ്‌സണൽ. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് കരുത്തരായ ആഴ്‌സണലിന്‍റെ ജയം. മാർട്ടിനെല്ലിയുടെ ഇരട്ട ഗോളുകളാണ് ആഴ്‌സണലിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചത്.

മത്സരത്തിൽ ഇരു ടീമുകളും മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. 16-ാം മിനിട്ടിൽ മാർട്ടിനെല്ലിയുടെ വകയായിരുന്നു ആഴ്‌സണലിന്‍റെ ആദ്യ ഗോൾ. തൊട്ടുപിന്നാലെ 28-ാം മിനിട്ടിൽ ലീഡ്‌സിനെ ഞെട്ടിച്ചുകൊണ്ട് മാർട്ടിനെല്ലി തന്‍റെ രണ്ടാം ഗോളും സ്വന്തമാക്കി. 42-ാം മിനിട്ടിൽ ബുക്കായോ സാക്കയും ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ ആഴ്‌സണൽ മൂന്ന് ഗോളിന്‍റെ ലീഡുമായി പിരിഞ്ഞു.

രണ്ടാം പകുതിയിൽ മറുപടി ഗോളിനായി കിണഞ്ഞു ശ്രമിച്ച ലീഡ്‌സ് യുണൈറ്റഡിന് 75-ാം മിനിട്ടിലാണ് ലക്ഷ്യം കാണാനായത്. പെനാൽറ്റിയിലൂടെ റാഫിനയാണ് ലീഡ്‌സിന്‍റെ ആശ്വാസ ഗോൾ നേടിയത്. എന്നാൽ 84-ാം മിനിട്ടിൽ സ്‌മിത്ത് റോവിനിലൂടെ ആഴ്‌സണല്‍ നാലാം ഗോളും വിജയവും സ്വന്തമാക്കി.

ALSO READ:BWF WORLD CHAMPIONSHIP: ചരിത്ര നേട്ടം; കിഡംബി ശ്രീകാന്ത് ലോക ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പ് ഫൈനലിൽ

വിജയത്തോടെ 18 മത്സരങ്ങളിൽ നിന്ന് 32 പോയിന്‍റുമായി നാലാം സ്ഥാനത്താണ് ആഴ്‌സണൽ. 16 പോയിന്‍റുമായി 16-ാം സ്ഥാനത്താണ് ലീഡ്‌സ് യുണൈറ്റഡ്. 17 മത്സരങ്ങളിൽ നിന്ന് 41 പോയിന്‍റുള്ള മാഞ്ചസ്റ്റർ സിറ്റിയാണ് പോയിന്‍റ് പട്ടികയിൽ ഒന്നാമത്. 40 പോയിന്‍റുമായി ലിവർപൂൾ രണ്ടാം സ്ഥാനത്തും 37 പോയിന്‍റുമായി ചെൽസി മൂന്നാം സ്ഥാനത്തും തുടരുന്നു.

ABOUT THE AUTHOR

...view details