ലണ്ടന്‍: അര്‍ജന്‍റീനന്‍ സൂപ്പര്‍ ഫോര്‍വേഡ് ലയണല്‍ മെസ്സിയുടെ റെക്കോഡ് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌പാനിഷ് ഫോര്‍വേഡ് ഫെറാന്‍ ടോറസ്. ന്യൂകാസലിനെതിരായ പ്രീമിയര്‍ ലീഗ് പോരാട്ടത്തില്‍ ഹാട്രിക് സ്വന്തമാക്കിയതോടെയാണ് ടോറസിന് മെസിയുടെ റെക്കോഡ് മറികടക്കാനായത്.
11 വര്‍ഷം പഴക്കമുള്ള മെസിയുടെ റെക്കോഡാണ് ടോറസ് മറികടന്നത്. പെപ്പ് ഗാര്‍ഡിയോളക്ക് കീഴില്‍ ഒരു ലീഗില്‍ ഹാട്രിക് സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ടോറസ് സ്വന്തമാക്കി. ഗാര്‍ഡിയോളക്ക് കീഴില്‍ മെസി ഹാട്രിക് സ്വന്തമാക്കുമ്പോള്‍ 22 വയസും 200 ദിവസവുമായിരുന്നു പ്രായം.
ന്യൂകാസലിനെതിരെ ഹാട്രിക് നേടുമ്പോള്‍ മെസിയേക്കാള്‍ 150 ദിവസം ചെറുപ്പമായിരുന്നു ടോറസ്. 24 മിനിട്ടുകള്‍ക്കുള്ളില്‍ ഹാട്രിക് തികച്ച ടോറസിന്‍റെ പ്രായം 21 വയസും 75 ദിവസവുമായിരുന്നു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ടോറസിനെ വിങ്ങറെന്ന നിലയില്‍ നിന്നും സ്‌ട്രൈക്കറെന്ന നിലയിലേക്ക് ഉയര്‍ത്താനുള്ള നീക്കത്തിലാണ് പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോള.
കൂടുതല്‍ വായനക്ക്: ടീം ഇന്ത്യ 19ന് വിമാനം കയറും;പര്യടനം കൊവിഡ് പ്രതിരോധം ഉറപ്പാക്കി
ടോറസിന്‍റെ ഹാട്രിക് മികവില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്ക് സിറ്റി ജയം സ്വന്തമാക്കി. ടോറസിനെ കൂടാതെ പ്രതിരോധ താരം കാന്‍സല്ലോയും സിറ്റിക്കായി ഗോള്‍ സ്വന്തമാക്കി. മറുഭാഗത്ത് എമില്‍ ക്രാഫ്‌ത്, ജോലിന്‍ടണ്‍, വില്ലോക്ക് എന്നിവര്‍ ഗോള്‍ കണ്ടെത്തി.