കേരളം

kerala

ETV Bharat / sports

പ്രഫുല്‍ പട്ടേല്‍ ഫിഫ എക്‌സിക്യുട്ടീവ് സമിതിയില്‍ - എഐഎഫ്എഫ്

46-ല്‍ 38 വോട്ടുകള്‍ ലഭിച്ചാണ് പ്രഫുല്‍ പട്ടേല്‍ അഭിമാന നേട്ടത്തിലെത്തിയത്. നാല് വര്‍ഷമാണ് ഫിഫ എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ പ്രഫുല്‍ പട്ടേലിന് പ്രവര്‍ത്തിക്കാനാവുക.

പ്രഫുല്‍ പട്ടേല്‍

By

Published : Apr 7, 2019, 4:33 PM IST

ന്യൂ ഡൽഹി : ഫിഫ എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ അംഗത്വം ലഭിച്ച് അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രസിഡന്‍റ് പ്രഫുല്‍ പട്ടേല്‍. ഫിഫ സമിതിയില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രഫുല്‍ പട്ടേല്‍. ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍സ് അംഗങ്ങളുടെ പിന്തുണയോടെയാണ് പ്രഫുല്‍ പട്ടേല്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ക്വാലാലംപുരില്‍ നടന്ന 29-ാമത് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍ വച്ചായിരുന്നു തെരഞ്ഞെടുപ്പ്. നേട്ടത്തില്‍ അഭിമാനമുണ്ടെന്നും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍സ് അംഗങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു. ഫിഫ കൗണ്‍സില്‍ അംഗം എന്നത് വലിയ ദൗത്യമാണ്. രാജ്യത്തെ പ്രതിനിധീകരിക്കുക മാത്രമല്ല, ഏഷ്യന്‍ ഭൂഖണ്ഡത്തെയാണ് പ്രതിനിധാനം ചെയ്യേണ്ടതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. നാല് വര്‍ഷമാണ് ഫിഫ എക്‌സിക്യുട്ടീവ് കൗണ്‍സിലില്‍ പ്രഫുല്‍ പട്ടേലിന് പ്രവര്‍ത്തിക്കാനാവുക.

ABOUT THE AUTHOR

...view details