കേരളം

kerala

ETV Bharat / sports

'പോര്‍ച്ചുഗല്‍... വാട്ടര്‍... കോക്ക കോള'; അടങ്ങാതെ വിവാദം - കോക്ക കോള

കോക്ക കോള കുപ്പികള്‍ എടുത്തുമാറ്റിയ റോണോയുടെ പ്രവര്‍ത്തിയില്‍ നാല് ബില്ല്യന്‍ ഡോളറാണ് കമ്പനിക്ക് നഷ്ടം വന്നത്.

Portugal fans  Cristiano Ronaldo  Coca-Cola  Euro 2020  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  കോക്ക കോള  യുവേഫ
'പോര്‍ച്ചുഗല്‍. വാട്ടര്‍. കോക്ക കോള'; അടങ്ങാതെ വിവാദം

By

Published : Jun 20, 2021, 5:35 PM IST

മ്യൂണിക്ക്: യൂറോ കപ്പിന്‍റെ വാര്‍ത്ത സമ്മേളനത്തിനിടെ സ്പോണ്‍സര്‍മാരായ കോക്ക കോളയുടെ കുപ്പികള്‍ എടുത്തുമാറ്റിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നടപടി വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. റോണോയുടെ പ്രവര്‍ത്തിയില്‍ നാല് ബില്ല്യന്‍ ഡോളറാണ് കോക്ക കോളയ്ക്ക് നഷ്ടം വന്നത്.

ഫ്രഞ്ച് മധ്യനിര താരം പോള്‍ പോഗ്ബെയും ടൂര്‍ണമെന്‍റിന്‍റെ മറ്റൊരു സ്പോണ്‍സറായ ഡച്ച് കമ്പനി ഹെയ്ന്‍കെയിന്‍റെ ബിയര്‍ കുപ്പികള്‍ എടുത്തുമാറ്റിയിരുന്നു. ഇതോടെ ഔദ്യോഗിക സ്‌‌പോണ്‍സര്‍മാരുടെ ഉല്‍പന്നങ്ങള്‍ക്കെതിരെയുള്ള താരങ്ങളുടെ നടപടികള്‍ക്കെതിരെ യുവേഫ രംഗത്തെത്തിയിരുന്നു.

also read: 'സ്മൈല്‍ പ്ലീസ്': പെപ്പെയെ പകര്‍ത്തി റൊണാൾഡോ- വീഡിയോ വൈറല്‍

താരങ്ങള്‍ വീണ്ടും ഇത്തരം നടപടികള്‍ ആവര്‍ത്തിച്ചാല്‍ പിഴയീടാക്കുമെന്നും സ്പോണ്‍സര്‍മാരില്ലാതെ ടൂര്‍ണമെന്‍റ് നടത്തിപ്പ് സാധ്യമല്ലെന്നുമായിരുന്നു യുവേഫ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ വിവാദം ചെറുതായി ഒതുങ്ങിയിരുന്നെങ്കിലും പോര്‍ച്ചുഗലിന്‍റെ കഴിഞ്ഞ ദിവസത്തെ മത്സരത്തോടെ വീണ്ടും ചൂടുപിടിച്ചിരിക്കുകയാണ്.

സ്റ്റേഡിയത്തില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ ഉയര്‍ത്തിയ ബാനറാണ് പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയത്. 'പോര്‍ച്ചുഗല്‍... വാട്ടര്‍... കോക്ക കോള' എന്നാണ് ബാനറിലുണ്ടായിരുന്നത്. ഗരെത് ബെയ്‌ലിനെ കുറിച്ച് മുമ്പ് ആരാധകര്‍ ഉയര്‍ത്തിയ 'വെയ്‌ല്‍സ്, ഗോള്‍ഫ്, മാഡ്രിഡ്' എന്ന ബാനറിനെ ഓര്‍മ്മിപ്പിക്കുന്നതാണ് പോര്‍ച്ചുഗീസ് ആരാധകരുടെ ബാനര്‍ എന്നാണ് ദ് സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ABOUT THE AUTHOR

...view details