കേരളം

kerala

ETV Bharat / sports

യുവന്‍റസിനെ അട്ടിമറിച്ച് പോര്‍ട്ടോ; സ്വന്തം മണ്ണില്‍ ക്രിസ്റ്റ്യാനോക്ക് തോല്‍വി

മറ്റൊരു ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ സ്‌പാനിഷ് കരുത്തരായ സെവിയ്യയെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട് പരാജയപ്പെടുത്തി

ഗോളടിക്കാതെ ക്രിസ്റ്റ്യാനോ വാര്‍ത്ത ഹാളണ്ടിന് ഇരട്ട ഗോള്‍ വാര്‍ത്ത cristiano without goal news double goal for haaland news
പോര്‍ട്ടോ

By

Published : Feb 18, 2021, 4:49 AM IST

ലിസ്‌ബണ്‍: സ്വന്തം നാട്ടില്‍ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ ഫോര്‍വേഡ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് തോല്‍വി. ഹോം ഗ്രൗണ്ടില്‍ നടന്ന ചാമ്പ്യന്‍സ് ലീഗ് 16-ാം റൗണ്ട് മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പോര്‍ട്ടോ ഇറ്റാലിയന്‍ കരുത്തരെ പരാജയപ്പെടുത്തി. യുവന്‍റസിന്‍റെ കുപ്പായത്തില്‍ പോര്‍ച്ചുഗീസ് ക്ലബായ പോര്‍ട്ടോക്കെതിരെ ബൂട്ടണിഞ്ഞപ്പോള്‍ റൊണാള്‍ഡോക്ക് ലഭിച്ചത് തിരിച്ചടികള്‍ മാത്രം. രണ്ട് പാദങ്ങളിലുമായി ലഭിച്ച അവസരങ്ങളൊന്നും റോണോക്ക് വലയിലെത്തിക്കാനായില്ല.

ഇരു ടീമുകളും അഞ്ച് വീതം ഷോട്ടുകള്‍ ലക്ഷ്യത്തിലേക്ക് ഉതിര്‍ത്തപ്പോള്‍ പോര്‍ട്ടോക്ക് വേണ്ടി മെഹ്‌ദി തരേമിയും മൗസാ മരേഗയും ലക്ഷ്യം ഭേദിച്ചു. ആദ്യപകുതിയുടെ രണ്ടാം മിനിട്ടില്‍ മഡ്‌ഫീല്‍ഡര്‍ റോഡ്രിഗോ ബെന്‍റാക്യുര്‍ ഗോളിക്ക് നല്‍കിയ ബാക്ക് പാസിലെ പിഴവില്‍ നിന്നാണ് തരേമി പോര്‍ട്ടോക്കായി വല കുലുക്കിയത്. പിന്നില്‍ തരേമി നില്‍ക്കുന്നത് കാണാതെയാണ് ബെന്‍റാക്യുര്‍ പാസ് നല്‍കിയത്. തുടര്‍ന്ന് അഡ്വാന്‍സ് ചെയ്‌ത തരേമി ആറ് വാര അകലെ നിന്നും പന്ത് വലയിലെത്തിച്ചു. യുവന്‍റസിന്‍റെ പരിശീലകന്‍ ആന്ദ്രെ പിര്‍ലോയുടെ കണക്ക് കൂട്ടലുകള്‍ തെറ്റിച്ച് മുന്നേറുകയായിരുന്നു പിന്നീടങ്ങോട്ട് പോര്‍ട്ടോ.

ഫെഡറിക്കോ ചിയേസ യുവന്‍റസിനായി ആശ്വാസ ഗോള്‍ നേടി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്കും മറ്റൗഡിക്കും ശേഷം ചാമ്പ്യന്‍സ് ലീഗിന്‍റെ 16-ാം റൗണ്ടില്‍ യുവന്‍റസിനായി വല കുലുക്കുന്ന താരമെന്ന നേട്ടവും ചിയേസ സ്വന്തമാക്കി.

ലീഗിലെ മറ്റൊരു മത്സരത്തില്‍ എര്‍ലിങ് ഹാളണ്ടിന്‍റെ ഇരട്ട ഗോളിന്‍റെ കരുത്തില്‍ ജര്‍മന്‍ കരുത്തരായ ബൊറൂസിയ ഡോര്‍ട്ട്മുണ്ട് സെവിയ്യയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഡോര്‍ട്ടമുണ്ടിന്‍റെ ജയം. ആദ്യപകുതിയിലായിരുന്നു ഹാളണ്ടിന്‍റെ ഇരട്ട ഗോള്‍. ഹാളണ്ടിനെ കൂടാതെ മുഹമദ് ദഹുദും ഡോര്‍ട്ട്മുണ്ടിനായി വല കുലുക്കി. സെവിയ്യക്കായി സുസോ, ലൂക്ക് ഡിജോങ് എന്നിവര്‍ ഗോള്‍ സ്വന്തമാക്കി.

ഇരു ടീമുകളുടെയും രണ്ടാം പാദ മത്സരം അടുത്ത മാസം അടുത്ത മാസം 10ന് നടക്കും. ഇരു പാദങ്ങളിലുമായി കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന ടീമുകള്‍ക്ക് ചാമ്പ്യന്‍സ് ലീഗിന്‍റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് പ്രവേശനം ലഭിക്കും.

ABOUT THE AUTHOR

...view details