സ്പാനിഷ് ഫുട്ബോൾ ഇതിഹാസം ഇകർ കസിയസിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 37 വയസുകാരനായ കസിയസ് നിലവിൽ പോർച്ചുഗീസ് ക്ലബ്ബ് എഫ് സി പോർട്ടോയുടെ താരമാണ്. പരിശീലകന്‍ സെര്‍ജിയോ കോണ്‍സീകാവോയുടെ നേതൃത്വത്തില്‍ നടന്ന പരിശീലന സെഷനിടെയാണ് കസിയസിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. താരത്തെ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയമാക്കിയതായും സീസണില്‍ ബാക്കിയുള്ള മത്സരങ്ങളിൽ കസിയസ് കളിച്ചേക്കില്ലെന്നും ക്ലബ്ബ് സ്ഥിരീകരിച്ചു.
സ്പാനിഷ് ഇതിഹാസം കസിയസിന് ഹൃദയാഘാതം; പ്രാർത്ഥനയോടെ ഫുട്ബോൾ ലോകം - എഫ്സി പോർട്ടോ
പോർട്ടോ പരിശീലകന്‍ സെര്‍ജിയോ കോണ്‍സീകാവോയുടെ നേതൃത്വത്തില്‍ നടന്ന പരിശീലനത്തിടെയാണ് കസിയസിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. താരത്തെ അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയമാക്കി
ഇകയർ കസിയസ്
2010 ലോകകപ്പിൽ സ്പെയിൻ ലോകകപ്പ് നേടിയപ്പോൾ സ്പാനിഷ് ടീമിന്‍റെ നായകനും ഗോൾ കീപ്പറുമായിരുന്നു കസിയസ്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്‍റെ നായകനും ഗോൾ കീപ്പറുമായിരുന്ന താരം 1999 മുതൽ 2015 വരെ റയലിൽ കളിച്ചിട്ടുണ്ട്. ഇക്കാലയളവിൽ അഞ്ച് ലാലിഗ കീരിടങ്ങളും, മൂന്നു ചാമ്പ്യന്‍സ് ലീഗും, രണ്ട് കോപ്പ ദെല്‍റേ കിരീടങ്ങളും കസിയസ് സ്വന്തമാക്കിയിട്ടുണ്ട്.