മാഞ്ചസ്റ്റര്‍: മധ്യനിരയിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് പോള്‍ പോഗ്‌ബെയെന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ ഒലെ ഗണ്ണര്‍ സോള്‍ഷെയര്‍. ഫ്രാന്‍സിന് വേണ്ടി ലോകകപ്പ് സ്വന്തമാക്കിയ താരമാണ് പോഗ്‌ബെ അദ്ദേഹത്തിന്റെ സേവനം മാഞ്ചസ്റ്ററിന് ഇനിയും ആവശ്യമുണ്ടെുന്നും സോള്‍ഷെയര്‍ കൂട്ടിച്ചേര്‍ത്തു. ഈ സീസണില്‍ എട്ട് തവണയാണ് പോഗ്‌ബെ യുണൈറ്റഡിന് വേണ്ടി ബൂട്ടണിഞ്ഞത്. ഡിസംബര്‍ അവസാനം ന്യൂകാസലിന് എതിരായ മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടർന്ന് പോഗ്‌ബെ കളിക്കളത്തില്‍ നിന്നും വിട്ട് നില്‍ക്കുകയാണ്. ആറ് മാസമായി അദ്ദേഹം യുണൈറ്റഡിന് വേണ്ടി കളിച്ചിട്ട്. എന്നാല്‍ കൊവിഡ് 19-നെ തുടര്‍ന്ന് പുനരാരംഭിച്ച ഇപിഎല്ലില്‍ പരിക്ക് ഭേദമായ പോഗ്‌ബെ വീണ്ടും ബൂട്ടണിയാന്‍ ഒരുങ്ങുകയാണ്. ജൂണ്‍ 20-ന് ടോട്ടനത്തിന് എതിരെയാണ് യുണൈറ്റഡിന്‍റെ ആദ്യ മത്സരം.
പോഗ്‌ബെ ലോകത്തെ മികച്ച മിഡ്‌ഫീല്‍ഡറെന്ന് സോള്‍ഷെയര്‍ - സോള്‍ഷെയര്‍ വാര്‍ത്ത
2019 ഡിസംബര്‍ അവസാനം ന്യൂകാസലിന് എതിരായ മത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റതിനെ തുടര്‍ന്ന് ഫ്രഞ്ച താരം പോള്‍ പോഗ്‌ബെ ആറ് മാസത്തോളമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടി ബൂട്ടണിഞ്ഞിട്ടില്ല
പോഗ്ബ
നിലവില്‍ ഇപിഎല്ലിലെ പോയന്‍റ് പട്ടികയില്‍ 45 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ടോട്ടനത്തിനെതിരായ മത്സരത്തില്‍ ജയിച്ചാല്‍ യുണൈറ്റഡിന് 48 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ചെല്‍സിക്ക് ഒപ്പമെത്താനാകും. മത്സരം ജയിച്ച് ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കാനാകും യുണൈറ്റഡിന്‍റെ ശ്രമം. ഇപിഎല്ലിലെ ആദ്യ നാല് സ്ഥാനക്കാര്‍ക്കാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത സ്വന്തമാക്കാന്‍ സാധിക്കുക.